Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്; അൽയാസ്മിൻ സ്കൂളിന് നൂറുമേനി വിജയം

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്; അൽയാസ്മിൻ സ്കൂളിന് നൂറുമേനി വിജയം
cancel
camera_alt

ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ് അ​ലി റി​യാ​ദി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ഫ​ല​ത്തി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി റി​യാ​ദി​ലെ അ​ൽ​യാ​സ്മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ. പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​തോ​ടെ നൂ​റു​മേ​നി തി​ള​ക്ക​ത്തി​ലാ​ണ് വി​ദ്യാ​ല​യം. 98.8 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ഖ​ദീ​ജ ഗു​ലാം സ്കൂ​ളി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 97.8 ശ​ത​മാ​നം മാ​ർ​ക്ക് പ​ങ്കി​ട്ട ബ​യാ​ൻ ഫാ​ത്തി​മ​യും മാ​സ് അ​ഹ​മ്മ​ദ് ഖാ​നും ര​ണ്ടാം സ്ഥാ​ന​വും, 96.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഷ​ക്കീ​ക്ക റൂ​ഹി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ആ​കെ ഫ​ല​ത്തി​ൽ 73 കു​ട്ടി​ക​ൾ ഡി​സ്​​റ്റി​ങ്​​ഷ​നും 43 കു​ട്ടി​ക​ൾ ഫ​സ്​​റ്റ്​ ക്ലാ​സും ക​ര​സ്ഥ​മാ​ക്കി. 30 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് വാ​ങ്ങി​യാ​ണ് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച മാ​ർ​ക്ക് നേ​ടി​യ കു​ട്ടി​ക​ളും സ്കൂ​ളി​െൻറ അ​ഭി​മാ​ന​മാ​യി.

അ​റ​ബി​ക് വി​ഷ​യ​ത്തി​ൽ ഖ​ദീ​ജ ഗു​ലാം, ഫി​ൽ​സ ഫാ​ത്തി​മ, നൂ​ഹ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ 100 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി. സ​യ​ൻ​സി​ൽ ഖ​ദീ​ജ ഗു​ലാം, ബ​യാ​ൻ ഫാ​ത്തി​മ എ​ന്നി​വ​ർ 99 ശ​ത​മാ​ന​വും, ഗ​ണി​ത​ത്തി​ൽ മാ​സ് അ​ഹ​മ്മ​ദ് ഖാ​ൻ, ഖ​ദീ​ജ ഗു​ലാം, ദി​വ്യാ​ൻ​ഷി എ​ന്നി​വ​ർ 99 ശ​ത​മാ​ന​വും മാ​ർ​ക്ക് നേ​ടി. സോ​ഷ്യ​ൽ സ്​​റ്റ​ഡീ​സി​ൽ ഖ​ദീ​ജ ഗു​ലാം 99 ശ​ത​മാ​ന​വും അ​ടി​സ്ഥാ​ന ഗ​ണി​ത​ത്തി​ൽ ലം​ഹ ല​ബീ​ബ് 89 ശ​ത​മാ​ന​വും മാ​ർ​ക്ക് നേ​ടി വി​ജ​യി​ച്ചു.

ഇം​ഗ്ലീ​ഷി​ൽ ഷ​ക്കീ​ക്ക റൂ​ഹി, മു​ഹ​മ്മ​ദ് സാ​ദ്, ഹാ​നീ​ഫ ഫാ​ത്തി​മ, റ​ഷാ മു​ഷ്താ​ഖ്​ എ​ന്നി​വ​ർ 98 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി. ഹി​ന്ദി​യി​ൽ ദി​വ്യാ​ൻ​ഷി (98 ശ​ത​മാ​നം), മ​ല​യാ​ള​ത്തി​ൽ ബ​യാ​ൻ ഫാ​ത്തി​മ, റ​ഷ (98), ഉ​ർ​ദു​വി​ൽ അ​ഖ്സാ മു​ദ്ദ​സി​ർ (99), ത​മി​ഴി​ൽ ഷ​ക്കീ​ക്ക റൂ​ഹി (99) എ​ന്നി​വ​രും മി​ക​ച്ച സ്കോ​ർ ക​ര​സ്ഥ​മാ​ക്കി. കോം​പ്ലെ​ക്സ് മാ​നേ​ജ​ർ അ​ബ്​​ദു​ൽ ഇ​ലാ അ​ൽ മൊ​യ്‌​ന, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ലി​ൽ ഹ​സ്സ​ൻ, എ​ക്സാ​മി​നേ​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ബി ഷാ​ഹി​ർ, ഹെ​ഡ്മാ​സ്​​റ്റ​ർ​മാ​രാ​യ അ​ബ്​​ദു​ൽ റ​ഷീ​ദ്, അ​ൽ​ത്താ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് നി​ഖ​ത് അ​ഞ്ചും തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alyasmin schoolgulfnewsSaudi Arabia10th yearCBSE Class
News Summary - CBSE Class 10th; Alyasmin School scores 100%
Next Story