യാംബു അൽ മനാർ സ്കൂളിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഈ വർഷവും നൂറുമേനി
text_fieldsദിയ പ്രശാന്ത് ധാകെ, അൻജലിൻ പ്ലാമൂട്ടിൽ അജി
യാംബു: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂളിന് ഈ വർഷവും നൂറുമേനിയുടെ തിളക്കം. 2011 മുതൽ സ്കൂളിലെ പത്താം ക്ലാസുകളിലെ എല്ലാ ബാച്ചുകളും നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ഈ വർഷം പരീക്ഷയെഴുതിയ 23 പേരിൽ 12 പേർക്ക് ഡിസ്റ്റിങ്ഷനും 10 പേർക്ക് ഫസ്റ്റ് ക്ലാസും ഒരാൾക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. ദിയ പ്രശാന്ത് ധാകെ (92.4 ശതമാനം), അൻജലിൻ പ്ലാമൂട്ടിൽ അജി (91.0 ശതമാനം) എന്നിവർ സ്കൂളിൽ കൂടുതൽ മാർക്ക് വാങ്ങി ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സ്കൂൾ മാനേജിങ് ഡയറക്ടർ അഹ്മദ് മുഹമ്മദ് അഹ്മദ്, പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ രഹ്ന ഹരീഷ്, ബോയ്സ് വിഭാഗം ഹെഡ് മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ അഭിനന്ദിച്ചു.

