അലിഫ് സ്കൂളിൽ സി.ബി.എസ്.ഇ 10ാം ക്ലാസ് പ്രതിഭസംഗമം
text_fieldsഅലിഫ് സ്കൂളിൽ സംഘടിപ്പിച്ച സി.ബി.എസ്.ഇ 10ാം ക്ലാസ്
പ്രതിഭസംഗമം
റിയാദ്: 2024-25 അധ്യയന വർഷത്തെ സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച് റിയാദിലെ അലിഫ് ഇന്റർനാഷനൽ സ്കൂൾ. ‘വാലഡിക്റ്ററി ഫങ്ഷൻ’ എന്ന ശീർഷകത്തിൽ നടന്ന പ്രതിഭസംഗമം പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു.
അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷതവഹിച്ചു. കെ.ടി. ആയിഷ അഞ്ചല, സിദ്ധാർത്ഥ് സുനിൽ, ഫർഹ മണിപ്പറമ്പത്ത്, നുഹ ഫാത്തിമ, നഹ്ല ഷാഹുൽ, മുഹമ്മദ് ഫാദിൽ ലുഖ്മാൻ എന്നിവരാണ് സ്കൂൾ ടോപ്പർമാർ. പരീക്ഷ എഴുതിയ കുട്ടികളിൽ 68 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും 32 ശതമാനം കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
വിദ്യാർഥികൾക്ക് മികച്ച വിജയം സമ്മാനിക്കുന്നതിനായി പരിശ്രമിച്ച രക്ഷിതാക്കളെയും അധ്യാപകരെയും സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് അഭിനന്ദിച്ചു. സംഗമത്തിൽ ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് സ്വാഗതവും ഗേൾസ് സെക്ഷൻ പ്രധാനാധ്യാപിക ഫാതിമ ഖൈറുന്നിസ നന്ദിയും പറഞ്ഞു.

