സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം; അലിഫ് സ്കൂളിന് നൂറുമേനി വിജയം
text_fieldsയുംന ഫാത്തിമ, ലിയ ഖദീജ, റയ്യാൻ അബ്ദുറഹ്മാൻ, ലിഫ മറിയം, നഷ്വ റനാൻ, മുഹമ്മദ് റൈഹാൻ, ഫിഹ്മി ഫഹദ്
റിയാദ്: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ചു കൊണ്ട് റിയാദ് അലിഫ് ഇൻറർനാഷനൽ സ്കൂൾ മികച്ച വിജയം കൈവരിച്ചു.
പരീക്ഷാഫലം പുറത്തുവന്നപ്പോൾ നൂറ് ശതമാനം വിജയത്തോടൊപ്പം ഉന്നത മാർക്കോടെയുള്ള മികച്ച നേട്ടമാണ് വിദ്യാലയം സ്വന്തമാക്കിയത്. വിദ്യാർത്ഥികളിൽ 96 ശതമാനം മാർക്ക് നേടി യുംന ഫാത്തിമ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 94 ശതമാനം മാർക്കോടെ ലിയ ഖദീജ രണ്ടാം സ്ഥാനവും, 93.8 ശതമാനം മാർക്ക് നേടി റയ്യാൻ അബ്ദുറഹ്മാൻ മൂന്നാം സ്ഥാനവും നേടി.
ഉന്നതവിജയം നേടിയവരിൽ 66 ശതമാനം വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും 27 ശതമാനം പേർ ഫസ്റ്റ് ക്ലാസും നേടി. ലിഫ മറിയം, നഷ്വ റന്നാൻ, മുഹമ്മദ് റൈഹാൻ, ഫിഹ്മി ഫഹദ് എന്നിവരും ഉന്നത വിജയം സ്വന്തമാക്കി. മികച്ച നിലവാരത്തോടെ നൂറുമേനി വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അതിനായി പ്രയത്നിച്ച അധ്യാപകരെയും അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ, സി.ഇ.ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

