സി.ബി.എസ്.ഇ 10, 12 പരീക്ഷ ഫലങ്ങൾ
text_fieldsമുഹമ്മദ് ഫാദിൽ, ഏദൻ ആന്റണി സുനിൽ, തൂബ അബ്ദുൽ ഖുദൂസ് ശൈഖ്
യാംബു അൽ മനാർ സ്കൂളിന് ഈ വർഷവും നൂറുമേനി
യാംബു: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂളിന് ഈ വർഷവും നൂറുമേനി തിളക്കം. പരീക്ഷയെഴുതിയ 22 പേരിൽ 15 പേർക്ക് ഡിസ്റ്റിങ്ഷനും നാല് പേർക്ക് ഫസ്റ്റ് ക്ലാസും ഒരാൾക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു.
മുഹമ്മദ് ഫാദിൽ (94.6 ശതമാനം), ഏദൻ ആന്റണി സുനിൽ (94.4), തൂബ അബ്ദുൽ ഖുദൂസ് ശൈഖ് (93.8) എന്നിവർ സ്കൂൾ ടോപ്പർമാരായി. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സ്കൂൾ മാനേജിങ് ഡയറക്ടർ അഹ്മദ് മുഹമ്മദ് അഹ്മദ്, പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ രഹ്ന ഹരീഷ്, ബോയ്സ് വിഭാഗം ഹെഡ് മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ അഭിനന്ദിച്ചു. 2011 മുതൽ തുടർച്ചയായി 10ാം ക്ലാസുകളിലെ എല്ലാ ബാച്ചുകളും നൂറു ശതമാനം വിജയം നേടി വരികയാണ്.
യാംബു റദ്വ സ്കൂളിനും മികച്ച വിജയം
യാംബു: സി.ബി.എസ്.ഇ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളിൽ യാംബു റദ്വ ഇന്റർനാഷനൽ സ്കൂളിന് ഈ വർഷവും മികച്ച വിജയം.
10ാം ക്ലാസിൽ പരീക്ഷ എഴുതിയവരിൽ റയ്യ നിയാസ് (97.2 ശതമാനം), അബ്ദുറഹ്മാൻ (97), ശിവചന്ദർ ഭാസ്കർ (96.04), പ്ലസ് ടു പരീക്ഷയിൽ സരവണൻ കതിരവൻ (92), അദീന സലിം (90), ഹൻസല മൻസൂർ (88) എന്നിവർ സ്കൂളിൽ ഉയർന്ന സ്ഥാനങ്ങൾ നേടി.
റയ്യ നിയാസ്, അബ്ദുറഹ്മാൻ, ശിവചന്ദർ ഭാസ്കർ, സരവണൻ കതിരവൻ, അദീന സലിം, ഹൻസല മൻസൂർ
ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മേധാവി തഗ്രീദ് അൽ ജുഹാനി, ബോയ്സ് സെക്ഷൻ പ്രിൻസിപ്പൽ മുഹമ്മദ് ഇമ്രാൻ ഖാൻ, ഗേൾസ് സെക്ഷൻ പ്രിൻസിപ്പൽ മുതീറ ഫിറോസ്, സ്കൂൾ സ്റ്റാഫ് എന്നിവർ അഭിനന്ദിച്ചു.
യാംബു കെൻസ് സ്കൂളിനും നൂറുമേനി വിജയം
യാംബു: യാംബു കെൻസ് ഇന്റർനാഷനൽ സ്കൂൾ ഈ വർഷത്തെ സി.ബി എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച വിജയം നേടി. സയ്യിദ് സുഫ്യാൻ (90 ശതമാനം), റസൽ മുഹിയുദ്ധീൻ (89.9), ഹംസ അബ്ദുൽ ഖദീർ (89) എന്നിവർ സ്കൂൾ ടോപ്പർമാരായി. മുൻ വർഷങ്ങളിലും സി.ബി.എസ്.ഇ പരീക്ഷയിൽ സ്കൂൾ നൂറു ശതമാനം വിജയം നേടിയിരുന്നു.
സയ്യിദ് സുഫ് യാൻ, ഹംസ അബ്ദുൽ ഖദീർ, റസൽ മുഹിയുദ്ദീൻ
വൈവിധ്യങ്ങളിലൂടെ വിദ്യാർഥികളെ പ്രചോദിപ്പിക്കുമ്പോഴാണ് വിദ്യാഭ്യാസവും അധ്യാപനവും അർഥവത്താകുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൾ ബിന്ദു സന്തോഷ് അഭിപ്രായപ്പെട്ടു. ഉന്നത വിജയം നേടിയവരെ സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവർ അഭിനന്ദിച്ചു.
ജുബൈൽ ഇന്ത്യൻ സ്കൂളിൽ മികച്ച നേട്ടം
ജുബൈൽ: ഈ വർഷത്തെ സി.ബി.എസ്.ഇ പ്ലസ് ടു, 10ാം ക്ലാസ് പരീക്ഷകളിൽ ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. 10ാം ക്ലാസിൽ നൂറു മേനി വിജയം നേടി. പ്ലസ് ടു പരീക്ഷകളിൽ വിജയ ശതമാനം 96 ആണ്. ആകെ 317 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.
27 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. സയൻസ് സ്ട്രീമിൽ ശിവാനി കാർത്തിക് (97.2), താനിയ ഉർവിഷ് കുമാർ ദോശി (96.2), ആയിഷ സൈദ് പട്ടേൽ (96.2), ശ്രോദ് അമിഷ് പരേഖ് (96) എന്നിവരാണ് ടോപ്പർമാർ. കോമേഴ്സ് സ്ട്രീമിൽ അമീന നുമ (93.6), രോഹിണി സാമന്ത (93.2), കുൽസൂം റാസ (90) എന്നിവരാണ് ടോപ്പർമാർ.
അരീബ ഫാത്തിമ (ഇംഗ്ലീഷ്), ആയിഷ സൈദ് പട്ടേൽ (കെമിസ്ട്രി), ശിവാനി കാർത്തിക് (കമ്പ്യൂട്ടർ സയൻസ്), അലൻ ടെറി (കമ്പ്യൂട്ടർ സയൻസ്), മർവ ബർകത് (ഹോം സയൻസ്), ആയിഷ സാക്കിർ ഹുസൈൻ (ഹോം സയൻസ്) എന്നിവർ വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി.
10ാം ക്ലാസിൽ ആകെ 407 വിദ്യാർഥികൾ പരീക്ഷ എഴുതി. 89 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. അഫ്ഷീൻ ഇഖ്ബാൽ (99.4), സോഹം അമിത് ജോഷി (97.8), മോക്ഷ അന്ന സാം (96.6), നിംന നസീർ (96.6) എന്നിവരാണ് സ്കൂൾ ടോപ്പർമാർ. അഫ്ഷീൻ ഇഖ്ബാൽ (ഇംഗ്ലീഷ്, ഉറുദു, സയൻസ്), റിയോൺ ഡിസൂസ (മാത്തമാറ്റിക്സ്), സോഹം അമിത് ജോഷി (സയൻസ്), നിംന നസീർ (മലയാളം), മൈഷ സിദ്ധിഖ് (അറബിക്), ഫാലിഷ മർയം സുബുഹാൻ(അറബിക്) എന്നിവർ വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി.
ശിവാനി കാർത്തിക്, അമീന നുമ, അഫ്ഷീൻ ഇഖ്ബാൽ
കഠിനാധ്വാനത്തിലൂടെ മികച്ച വിജയം നേടിയ വിദ്യാർഥികളെയും കുട്ടികൾക്ക് എല്ലാ പിന്തുണയും നൽകിയ അധ്യാപകരെയും പ്രിൻസിപ്പൽ ഇൻചാർജ് മഞ്ജുഷ ചിറ്റാലെ, ചെയർമാൻ ആർ.ടി.ആർ. പ്രഭു, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.
ദമ്മാം അൽമുന സ്കൂളിനും നൂറുമേനി
ദമ്മാം: സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ തുടർച്ചയായി 13ാം തവണയും മികച്ച വിജയം നേടി ദമ്മാം അൽമുന സ്കൂൾ. 96 ശതമാനം മാർക്കോടെ നാസിഹ, സിദ്ര, ഷഹീൻ ഫാത്തിമ, ഷമിറ കാസിം, കാനിത സിദീഖ, ശൈഖ് ആയിഷ, റയ്യാൻ അഹ്മദ്, നൈഫ് മുഹമ്മദ്, അഭിൻ മാർട്ടിൻ എന്നിവർ സ്കൂൾ ടോപ്പർമാരായി. 50 ശതമാനം കുട്ടികളും ഡിസ്റ്റിങ്ഷന് മുകളിൽ മാർക്ക് നേടി.
സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ദമ്മാം അൽമുന സ്കൂളിൽനിന്ന് 96 ശതമാനം മാർക്കോടെ വിജയിച്ചവർ
പരീക്ഷ എഴുതിയ 97 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലാസിനു മുകളിൽ മാർക്ക് നേടി. മുഴുവൻ പരീക്ഷാർഥികളും 50 ശതമാനത്തിലധികം മാർക്കോടെ ഉന്നത പഠനത്തിനർഹത നേടി. പ്രതിസന്ധി ഘട്ടത്തിലും കുട്ടികൾക്ക് ഉന്നത വിജയം ലഭ്യമാക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്കൂൾ അധികൃതർ. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിജയത്തിനായി പരിശ്രമിച്ച അധ്യാപകരെയും മാനേജിങ് ഡയറക്ടർ ഡോ. ടി.പി. മുഹമ്മദ്, പ്രിൻസിപ്പൽ നൗഫൽ മാസ്റ്റർ, ജനറൽ മാനേജർ കാദർ മാസ്റ്റർ, മുൻ പ്രിൻസിപ്പൽ കാസിം ഷാജഹാൻ, പ്രധാനാധ്യാപകരായ പ്രദീപ്കുമാർ, വസുധ അഭയ്, പരീക്ഷ കൺട്രോളർ നിഷാദ് എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

