Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്​ത്രീകളും പുരുഷൻമാരും തുല്യർ -സൗദി കിരീടാവകാശി (അഭിമുഖം)
cancel

നോറ ഒ’ ഡനീൽ: പല അമേരിക്കക്കാരും സൗദി അറേബ്യയെ കുറിച്ച്​ ചിന്തിക്കു​േമ്പാൾ ഉസാമ ബിൻ ലാ​ദനെ കുറിച്ചും സെപ്​റ്റംബർ 11 നെ കുറിച്ചുമാണ്​ ചിന്തിക്കുക. അയാൾ അമേരിക്കൻ മണ്ണിലേക്ക്​ ​െകാണ്ടുവന്ന ഭീകരതയെ കുറിച്ചും.

അമീർ മുഹമ്മദ്​: ശരിയാണ്​. സെപ്​റ്റംബർ 11 ആക്രമണത്തിന്​ വേണ്ടി ഉസാമ ബിൻ ബിൻ ലാദൻ 15 സൗദി​കളെ റിക്രൂട്ട്​ ചെയ്​തത്​ വ്യക്​തമായ ലക്ഷ്യങ്ങളേ​ാടെയാണ്​. സി.​െഎ.എ രേഖകളിലും കോൺഗ്രസി​​​​​െൻറ അന്വേഷണങ്ങളിലും മധ്യപൂർവേഷ്യ-പാശ്​ചാത്യ ലോക ബന്ധത്തിലും സൗദി അറേബ്യ-അമേരിക്ക ബന്ധത്തിലും വിള്ളൽ ഉണ്ടാക്കുകയെന്നതായിരുന്നു ഉസാമയുടെ ഉദ്ദേശമെന്ന്​ വ്യക്​തമായിരുന്നു​. 

പടിഞ്ഞാറിനും സൗദിക്കുമിടയിൽ വിദ്വേഷം ഉണ്ടാക്കാൻ എന്തുകൊണ്ടാണ്​ ഉസാമ ബിൻ ലാദൻ ആഗ്രഹിച്ചത്​?

 പടിഞ്ഞാറ്​ നിങ്ങൾക്കെതിരെ പടയൊരുക്കം നടത്തുവെന്ന തീവ്രവാദ ആശയം പ്രചരിപ്പിച്ച്​ ആൾക്കാരെ അതിനെതിരെ റിക്രൂട്ട്​ ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കാൻ. യഥാർഥത്തിൽ പടിഞ്ഞാറുമായുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുന്നതിൽ അയാൾ വിജയിച്ചിരുന്നു.

താങ്കൾക്ക്​ അതെങ്ങനെ തിരുത്താനാകും? സ്വന്തം തട്ടകത്തിൽ മാറ്റങ്ങൾ വരുത്താനാണല്ലോ താങ്കൾ ഇപ്പോൾ ശ്രമിക്കുന്നത്​.

ഉറപ്പായും. കഴിഞ്ഞ മൂന്ന്​ വർഷംകൊണ്ട്​ പല മേഖലകളിലും വിജയം ഉണ്ടാക്കാനായതായി ഞാൻ കരുതുന്നു. 

 എന്തായിരുന്നു ഏറ്റവും വലിയ വെല്ലുവിളി?

ഒട്ടനവധി വെല്ലുവിളികൾ. ഞങ്ങൾ ചെയ്യുന്നതിനെ കുറിച്ച്​ ജനങ്ങളെ വിശ്വസിപ്പിക്കുക എന്നതായിരുന്നു ആദ്യ​ത്തെ പ്രധാന വെല്ലുവിളി എന്ന്​ ഞാൻ കരുതുന്നു. 

പൊതുവെ ഒരു വിലയിരുത്തലുണ്ട്​, അറേബ്യയിൽ പിന്തുടരുന്ന ഇസ്​ലാം കടുപ്പമേറിയ​െതന്ന്​. ഇതിലെന്തെങ്കിലും ശരിയുണ്ടോ?

അത്​ ശരിയാണ്​, 1979ന്​ ശേഷം. ഞങ്ങ​െളാക്കെ അതി​​​​​െൻറ ഇരകളാണ്​. പ്രത്യേകിച്ച്​ എ​​​​​െൻറ തലമുറയാണ്​ കൂടുതൽ അനുഭവിച്ചത്​. 

കഴിഞ്ഞ 40 വർഷത്തെ സൗദി അറേബ്യ എന്തായിരുന്നു? അതാണോ യഥാർഥ സൗദിഅറേബ്യ?

നിശ്ചയമായും അല്ല. അത്​ യഥാർഥ സൗദി അറേബ്യ അല്ല. താങ്കളു​െട പ്രേക്ഷകരോട്​ അവരുടെ സമാർട്​ ഫോൺ ഉപയോഗിച്ച്​ അതിനുള്ള ഉത്തരം കണ്ടുപിടിക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്​. 70കളിലേയും 60കളിലേയും സൗദിയെ കുറിച്ച്​ അവർക്ക്​ ഗൂഗ്​ൾ ചെയ്യാം. യഥാർഥ സൗദി അറേബ്യ എന്തെന്ന്​ അവർ ആ ചിത്രങ്ങളിൽ നിന്ന്​ മനസിലാക്കും.

’79ന്​ മുമ്പുള്ള സൗദി അറേബ്യ എങ്ങനെയായിരുന്നു?

മറ്റു ഗൾഫ്​ രാജ്യങ്ങളിലേത്​ പോലെ വളരെ സാധാരണമായ ജീവിതമാണ്​ ഞങ്ങൾ നയിച്ചിരുന്നത്​. വനിതകൾ കാ​ർ ഒാടിക്കുന്നു, തിയറ്ററുകൾ പ്രവർത്തിക്കുന്നു, എല്ലാ രംഗത്തും വനിതകൾ ജോലി ചെയ്യുന്നു. ലോകത്തിലെ ഏത്​ വികസ്വര രാജ്യത്തെ ജനങ്ങളെയും പോലെ സാധാരണ ജീവിതമായിരുന്നു ഞങ്ങളുടേത്, 79​െല സംഭവങ്ങൾ വ​രെ.

സ്​ത്രീകൾ പുരുഷൻമാർക്ക്​ തുല്യരാണോ?

നിശ്ചയമായും. നമ്മളെല്ലാം മനുഷ്യ ജീവികൾ. അതിലൊരു വ്യത്യാസമില്ലല്ലോ.

സൗദി അറേബ്യയെ മിതവാദ ഇസ്​ലാമിലേക്ക്​ മടക്കുമെന്ന്​ താങ്കൾ പറഞ്ഞുവല്ലോ. എന്താണ്​ അതിനർഥം​?

പുരുഷൻമാരും സ്​ത്രീകളും ഇടകലരുന്നതിനെ എതിർക്കുന്ന തീവ്ര ചിന്താഗതി ഉണ്ടായിരുന്നു. ഒന്നിച്ച്​ ഒരു തൊഴിലിടത്തിൽ ഉണ്ടാകുന്നത്​ പോലും എതിർക്കപ്പെടുന്നു. പല ഇത്തരം ആശയങ്ങളും പ്രവാചക​​​​​െൻറയും ഖലീഫമാരുടെയും കാലത്തെ ജീവിതത്തിന്​ എതിർ നിൽക്കുന്നതാണ്​. അതായിരുന്നു യഥാർഥ മാതൃക. ശരീഅത്തി​​​​​െൻറ നിയമത്തി​​​​​െൻറ അടിസ്ഥാനത്തിലുള്ള നിയമങ്ങളെല്ലാം വള​രെ വ്യക്തമാണ്​. മാന്യമായ ബഹുമാനപൂർവമുള്ള വസ്​ത്രങ്ങൾ സ്​ത്രീകൾക്ക്​ ധരിക്കാം, പുരുഷൻമാരെപ്പോലെ തന്നെ. കറുത്ത അബായയോ, കറുത്ത ശിരോവസ്​ത്രമോ തന്നെ വേണമെന്ന്​ ഒരു നിർബന്ധവുമില്ല. തങ്ങൾ ധരിക്കേണ്ട മാന്യവും ബഹുമാന പൂർണവുമുള്ള വസ്​ത്രം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം  പൂർണമായും സ്​തീകൾക്കുണ്ട്​.

സുതാര്യതവും വ്യക്തതയുമാണ്​ താങ്കൾ വാഗ്​ദാനം ​െചയ്യുന്നത്​. പക്ഷെ കഴിഞ്ഞ വർഷം നിരവധി പേർ അറസ്​റ്റ്​ ചെയ്യപ്പെട്ടതായി റി​േപ്പാർട്ട്​ ഉണ്ടല്ലോ?

ഞങ്ങൾക്ക്​ കഴിയുന്നത്രയും വേഗത്തിൽ ഇത്​ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്​. തീവ്രവാദത്തെ നേരിടാൻ സൗദി ഗവൺമ​​​​െൻറ്​ ചെയ്യുന്നത്​ എന്തെന്ന്​ ലോകം അറിയണം. മനുഷ്യാവകാശത്തി​​​​​െൻറ മിക്ക തത്വങ്ങളിലും സൗദി അറേബ്യ വിശ്വസിക്കുന്നു. പക്ഷെ അടിസ്ഥാനപരമായി സൗദി നിലവാരമെന്നത്​ അമേരിക്കൻ നിലവാരമല്ല. ഞങ്ങൾക്ക്​ കുറവുകളില്ല എന്ന്​ ഞാൻ പറയുന്നില്ല. ഞങ്ങൾക്ക്​ കുറവുകളുമുണ്ട്​. അത്തരം പ്രശ്​നങ്ങൾ പരിഹരിക്കാനുള്ള സ്വാഭാവിക ശ്രമത്തിലാണ്​ ഞങ്ങൾ.

റിറ്റ്​​സ്​ കാൾട്ടനിൽ എന്താണ്​ സംഭവിച്ചത്​? 

തീർത്തും അനിവാര്യമായ കാര്യമാണ്​ ഞങ്ങൾ ചെയ്​തത്​. എല്ലാ നടപടികളും പൂർണമായും നിയമവിധേയമായിരുന്നു. 

അധികാരം സുരക്ഷിതമാക്കലായിരുന്നു അത്​​?

ശക്​തരായ വ്യക്​തികൾക്കെതിരെ നടപടിയെടുക്കാൻ എനിക്ക്​ ശക്​തിയുണ്ടെങ്കിൽ, രാജാവിന്​ ശക്​തിയുണ്ടെങ്കിൽ പിന്നെ നിങ്ങൾ നിലവിൽ അടിസ്​ഥാനപരമായി തന്നെ കരുത്തുറ്റവരാണ്​. ബാക്കിയൊക്കെ വെറും ആരോപണങ്ങൾ മാത്രമാണ്​.

എത്രമാത്രം പണമാണ്​ തിരിച്ചുപിടിച്ചത്​?

ആകെ തുക 100 ശതകോടിക്കും മുകളിൽ വരും. പക്ഷേ, പണം ആയിരുന്നില്ല യഥാർഥ ലക്ഷ്യം. അഴിമതിക്കാ​െ​ര നിയമത്തിന്​ മുന്നിൽ കൊണ്ടുവരികയും അതുവഴി വ്യക്തമായ സന്ദേശം നൽകുകയുമായിരുന്നു ഉദ്ദേശം. 

അമേരിക്കയിൽ ഒരു ചൊല്ലുണ്ട്​. ടൗണിൽ പുതിയ ഷെറിഫ്​ (ഒരുതരം സർക്കാർ പദവി വഹിക്കുന്നയാൾ) വന്നിട്ടുണ്ട്​. അങ്ങനെയൊരു സന്ദേശം നൽകലുമാണോ?

ഉറപ്പായും. ഉറപ്പായും.

താങ്കളുടെ സമ്പാദ്യത്തെ കുറിച്ചും ചോദ്യങ്ങളു​ണ്ടല്ലോ. ന്യൂയോർക്ക്​ ടൈംസ്​ അടുത്തിടെ ചില വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നുവല്ലോ?

സ്വകാര്യ ജീവിതം എന്നിൽ തന്നെ ഒതുക്കി നിർത്താനാണ്​ ഞാൻ ആഗ്രഹിക്കുന്നത്​ അതിലേക്ക്​ ശ്രദ്ധതിരിച്ചു വിടാൻ താൽപര്യമില്ല. ഏതെങ്കിലും പത്രത്തിന്​ എന്തെങ്കിലും ചൂണ്ടി കാട്ടണമെങ്കിൽ അത്​ അവരു​െട കാര്യം. എ​​​​​െൻറ സ്വകാര്യ സമ്പാദ്യത്തെ സംബന്ധിച്ചെടുത്തോളം ഞാനൊരു സമ്പന്നനായ ആളാണ്​, ഒരു ദരിദ്രനല്ല, ഞാൻ ഗാന്ധിയോ മണ്ഡേലയോ അല്ല. സൗദി അറേബ്യ സ്ഥാപിതമാകുന്നതിനും നൂറ്റാണ്ടുകൾക്ക്​ മ​ുെമ്പ നിലനിൽക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ്​ ഞാൻ. ഞങ്ങൾക്ക്​ വലിയ തോതിൽ ഭൂസ്വത്തുണ്ട്​. എ​​​​​െൻറ സ്വകാര്യ ജീവിതം പത്തോ ഇരുപതോ വർഷങ്ങൾക്ക്​ മുമ്പുള്ളത്​ പോലെതന്നെയാണ്​ ഇപ്പോഴും. വ്യക്തി എന്ന നിലയിൽ സ്വകാര്യ വരുമാനത്തി​​​​​െൻറ ഒരു ഭാഗം ധാനധർമങ്ങൾക്ക്​ വിനിയോഗിക്കുന്നു. 51 ശതമാനം ജനങ്ങൾക്കും 49 ശതമാനം എനിക്കും വേണ്ടിയും. 

യമൻ, ഇറാൻ?

യമ​​​​​െൻറ ചില ഭാഗങ്ങളിൽ ഇറാനിയൻ പ്രത്യേയ ശാസ്​ത്രം നുഴഞ്ഞുകയറിയിട്ടുണ്ട്​. ഇൗ സംഘം (ഹൂതികൾ) ഞങ്ങളുടെ അതിർത്തിയിൽ സായുധ നീക്കങ്ങൾ നടത്തുന്നു. ഞങ്ങളുടെ അതിർത്തിയെ ലക്ഷ്യമാക്കി മിസൈലുകൾ സ്ഥാപിക്കുന്നു. വാഷിങ്​ടണിലേക്കോ, ന്യൂയോർക്കിലേക്കോ, ലോസ്​ആഞ്ചലസിലേക്കോ മെക്​സിക്കോയിൽ നിന്നുള്ള ഒരു സായുധസംഘം മിസൈലുകൾ അയച്ചാൽ ഒന്നും ചെയ്യാതെ അമേരിക്കക്കാർ മിണ്ടാതിരിക്കുമോ. 

അവിടുത്തെ മാനുഷിക പ്രതിസന്ധിയെ കുറിച്ച്​?

വളരെ വേദനാജനകമാണത്​. മാനുഷിക പ്രശ്​നത്തെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക്​ മറയാക്കുന്നത്​ ഇൗ സായുധസംഘം അവസാനിപ്പിക്കുമെന്നാണ്​ ഞാൻ പ്രതീക്ഷിക്കുന്നത്​. രാജ്യത്ത്​ പട്ടിണിയും മാനുഷിക പ്രതിസന്ധിയും സൃഷ്​ടിക്കാൻ അവർ സന്നദ്ധസഹായങ്ങളെ തടയുകയാണ്​. 

യമനിൽ നടക്കുന്നത്​ ഇറാനുമായുള്ള നിഴൽ യുദ്ധമാണോ?

നിർഭാഗ്യകരമെന്ന്​ പറയ​െട്ട. ഇറാൻ വളരെ ദോഷകരമായ ഒരു കളിയാണ്​ കളിക്കുന്നത്​. ഒരു പ്രത്യേകതരം തത്വചിന്തയുടെ അടിസ്ഥാനത്തിലാണ്​ ഇറാനിയൻ ഭരണകൂടം പ്രവർത്തിക്കുന്നത്​. നിരവധി അൽഖാഇദ പ്രവർത്തകർക്ക്​ ഇറാൻ സംരക്ഷണം നൽകുന്നു. അവരെ നിയമത്തിന്​ മുന്നിൽ എത്തിക്കാൻ വിസമ്മതിക്കുന്നു. അവരെ അമേരിക്കയിലേക്ക്​ കൈമാറാൻ തയ്യാറാകുന്നില്ല. അൽഖാഇദയുടെ പുതിയ നേതാവായ ഉസാമ ബിൻലാദി​​​​​െൻറ മകൻ ഉൾപ്പെടെ ഇറാനിലാണ്​. അയാൾ ഇറാനിൽ ജീവിക്കുന്നു, ഇറാനുവേണ്ടി പ്രവർത്തിക്കുന്നു. അയാളെ ഇറാൻ പിന്തുണക്കുന്നു. 

എന്താണ്​ യഥാർഥത്തിൽ ഇൗ ഭിന്നത?

ഇറാൻ സൗദി അറേബ്യക്ക്​ ഒരു എതിരാളിയേ അല്ല, അവരുടെ സൈന്യം മുസ്​ലിം ലോകത്തെ ആദ്യ അഞ്ച്​ സൈന്യങ്ങളിൽ പോലും വരുന്നില്ല. ഇറാനിയൻ സമ്പദ്​​ഘട​നയെക്കാൾ എത്രയോ വലുതാണ്​ സൗദി സമ്പദ്​​ഘട​ന. സൗദി അറേബ്യയുമായി ഒരു താരതമ്യത്തിനും ഇറാൻ അർഹമല്ല. 

ആയത്തുല്ല ഖമനയിയെ താങ്ങൾ പുതിയ ഹിറ്റ്​ലർ എന്ന്​ വിശേഷിപ്പിച്ചിരുന്ന​ല്ലോ?

ശരിയാണ്​.

 എന്ത്​കൊണ്ട്​?

അവർക്ക്​ വികസിക്കണം. അവർക്ക്​ മധ്യപൂർവേഷ്യയിൽ അവരുടേതായ പദ്ധതികളുണ്ട്​. ഹിറ്റ്​ലറി​നും സമാനമായ പദ്ധതികളാണ്​ ഉണ്ടായിരുന്നത്​. ഹിറ്റ്​ലർ എത്രമാത്രം അപകടകാരിയാണെന്ന്​ സംഭവിച്ചത്​ സംഭവിക്കുന്നതുവരെ ലോകത്തും യൂറോപ്പിലുമുള്ള മിക്ക രാജ്യങ്ങൾക്കും മനസിലായിരുന്നില്ല. ഇതേ അനുഭവം ഗൾഫിൽ ആവർത്തിക്കുന്നത്​ അനുവദിക്കാനാകില്ല.

ഇറാനെ നേരിടാൻ സൗദി അറേബ്യക്ക്​ ആണവായുധങ്ങൾ ആവശ്യമു​േണ്ടാ? 

ആണവായുധം നിർമിക്കാൻ സൗദിക്ക്​ ഒരുതാൽപര്യവുമില്ല. പക്ഷേ, ഇറാൻ ആണവായുധം വികസിപ്പിച്ചാൽ ഒട്ടും വൈകാതെ തന്നെ സൗദിയും ആ മാർഗം പിന്തുടരും. അതിൽ ഒരു സംശയവുമില്ല.

സൗദിയിലെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച്​?

മുസ്​ലിം ബ്രദർഹുഡി​​​​​െൻറ പല ആശയങ്ങളും സൗദി സ്​കൂളുകളിൽ വലിയതോതിൽ നുഴഞ്ഞ്​ കയറിയിട്ടുണ്ട്​. ഇ​േ​പ്പാൾ പോലും ചില അംശങ്ങൾ ശേഷിക്കുന്നു. അധികം വൈകാതെ അവ പൂർണമായും തുടച്ച്​ നീക്കും. 

പാഠ്യ സംവിധാനത്തിൽ നിന്ന്​ ഇത്തരം ആശയങ്ങളെ തുടച്ചുനീക്കുമെന്നാണോ പറയുന്നത്​?

ഉറപ്പായും, ലോകത്തെ ഒരു രാജ്യവും തങ്ങളുടെ പാഠ്യപദ്ധതിയിൽ തീവ്രവാദ സംഘത്തി​​​​​െൻറ അധിനിവേശം അനുവദിക്കില്ല. 

ഞാൻ ഇവിടെ കണ്ട മിക്ക വനിതകളും സ്​നാപ്​ചാറ്റിലുണ്ട്​. സ്​നാപ്​ചാറ്റിൽ അവർക്കൊപ്പം ചേരാൻ അവർ ആവശ്യപ്പെടുന്നു. സംസ്​കാരത്തി​​​​​െൻറ മാറ്റമാണോ ഇത്​?

ഇക്കാര്യത്തിൽ വലിയ പങ്ക്​ വഹിച്ചി​ട്ടുണ്ടെന്ന്​ ഞാൻ അവകാശപ്പെടുന്നില്ല. സൗദി പൗരൻമാർ എപ്പോഴും സാമൂഹിക മാധ്യമങ്ങളിലും സാ​േങ്കതിക വിദ്യയിലും തൽപരരാണ്​. 

വനിതകളുടെ തൊഴിൽ? 

 പുരുഷൻമാർക്കും വനിതകൾക്കും തുല്യവേതനം ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിൽ വരും. 

താങ്കൾ തുല്യ വേതനത്തെകുറിച്ച്​ പറയുന്നു, പക്ഷെ ഇൗ രാജ്യത്ത്​ വനിതകൾക്ക്​ ഡ്രൈവ്​ ചെയ്യാൻപോലും ആവില്ല. 

അത്​ ഇനിയൊരു വിഷയമല്ല. ഡ്രൈവിങ്​ സ്​കൂളുകൾ സ്ഥാപിതമായികഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ സൗദിയിലെ വനിതകൾ ഡ്രൈവ്​ ചെയ്യും. ആ വേദനാജനകമായ കാലത്തെ അവസാനം ഞങ്ങൾ അതിജീവിച്ചിരിക്കുന്നു.

താങ്കളുടെ പിതാവിൽ നിന്ന്​ താങ്കൾ എന്താണ്​ പഠിച്ചത്​?

നിരവധി, നിരവധി കാര്യങ്ങൾ. വായന അദ്ദേഹത്തി​ന്​ ഏറെ ഇഷ്​ടമാണ്​. ചരിത്രത്തി​​​​​െൻറ വലിയ വായനക്കാരൻ കൂടിയാണദ്ദേഹം. ഒാരോ ആഴ്​ചയും അ​േദ്ദഹം ഒാ​േരാ പുസ്​തകവും ഞങ്ങൾക്ക്​ തരും. ആഴ്​ചയുടെ അവസാനം ആ പുസ്​തകത്തെ കുറിച്ച്​ ഞങ്ങ​േളാട്​ ചോദ്യങ്ങൾ ചോദിക്കും. അദ്ദേഹം എപ്പോഴും പറയാറുണ്ട്​, ‘ആയിരം വർഷത്തെ ചരിത്രം വായിച്ചാൽ, നിങ്ങൾക്ക്​ ആയിരം വർഷത്തെ പരിചയസമ്പത്തുണ്ടാകും’.

താങ്കൾക്ക്​ 32 വയസായി. അടുത്ത 50 വർഷ​ത്തേക്ക്​ താങ്കൾക്ക്​ ഇൗ രാജ്യം ഭരിക്കാനാവും

ഒരാൾ എത്രകാലം ജീവിക്കുമെന്ന്​ ഇൗശ്വരന്​ മാത്രമേ അറിയാവു. 

എന്തിനെങ്കിലും താങ്കളെ തടയാനാവുമോ?

 മരണത്തിന്​ മ​ാത്രം.


 

 

തയാറാക്കിയത്​: മുഹമ്മദ്​ സുഹൈബ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiamohammed bin salmangulf newsmalayalam newsAmerican television network
News Summary - The CBS Interview With Saudi Arabia’s Mohammed bin Salman-Gulf News
Next Story