പിരിയാനാകുന്നില്ല; ഫാത്തിമയോടൊപ്പം 'ഹണി'യും പറന്നു കൊച്ചിയിലേക്ക്
text_fieldsകൊച്ചിയിലെ വീട്ടിലെത്തിയ ഫാത്തിമ നഹാനും ഹണിക്കും ബന്ധുക്കളൊരുക്കിയ വരവേൽപ്
ദമ്മാം: വേർപിരിയാനകാത്ത ബന്ധം ആരുമായിട്ടായാലും അത് വിെട്ടറിഞ്ഞുപോകാൻ ഒെട്ടാരു പ്രയാസമാണ്. അപ്പോൾ പിന്നെ എവിടെ പോയാലും കൂടെ കൂട്ടുക എന്നതാണ് പരിഹാരം. ഫാത്തിമ ചെയ്തതും അതാണ്. പ്രവാസത്തിന് അർധവിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോൾ ഏറ്റവും പ്രിയപ്പെട്ട പൂച്ചയെയും കൂടെ കൂട്ടി. കൊച്ചി സ്വദേശിനിയായ ഫാത്തിമ നഹാൻ എന്ന വിദ്യാർഥിനിയാണ് നിയമ നടപടികൾ ഉൾപ്പെടെ സങ്കീർണമായ ഒേട്ടറെ കടമ്പകൾ കടന്ന് തെൻറ പ്രിയപ്പെട്ട പൂച്ചക്കുട്ടി 'ഹണിയെ'യും കൊണ്ട് ദമ്മാമിൽനിന്ന് നാട്ടിലെത്തിയത്.
കോവിഡ് കാലത്താണ് ദമ്മാമിലെ ഫാത്തിമയുടെ വീട്ടിലേക്ക് പേർഷ്യൻ വിഭാഗത്തിൽപെട്ട സുന്ദരൻ പൂച്ചക്കുട്ടി എത്തുന്നത്. ഹണിയെന്ന് പേരിട്ട് അരുമയായി വളർത്തി. കുറഞ്ഞകാലം െകാണ്ട് പിരിയാനാവാത്ത ബന്ധമായി. യു.എ.ഇയിലെ സ്വകാര്യ യൂനിവേഴ്സിറ്റിയിൽ സൈക്കോളജി ബിരുദ വിദ്യാർഥിനിയായിരുന്ന ഫാത്തിമ നഹാൻ കോവിഡിെൻറ തുടക്കത്തിൽ കോളജ് അടച്ചപ്പോൾ ദമ്മാമിലുള്ള മാതാപിതാക്കളുടെ അടുത്തെത്തുേമ്പാഴാണ് പൂച്ചയുമായി ബന്ധം സ്ഥാപിക്കുന്നത്. പുറത്തിറങ്ങാനാവാതെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മാത്രം െചലവഴിക്കുന്നതിനിടയിൽ പരിചയമുള്ള അറബി പെൺകുട്ടിയുടെ വീട്ടിൽ വളരുന്ന പേർഷ്യൻ പൂച്ച പ്രസവിച്ച വിവരം അറിഞ്ഞു. ഒരു പൂച്ചക്കുട്ടിയെ തരുമോ എന്ന് ഫാത്തിമയുടെ ചോദ്യത്തിന് ഉത്തരമായി വീട്ടിൽ വന്നുകയറിയ സമ്മാനമാണ് ഹണി. നാലുമാസം പ്രായമായിരുന്നു അതിന്. സ്വർണനിറവും തവിട്ടും കലർന്ന രോമമുള്ള മനോഹരമായ പൂച്ചക്കുട്ടി.
ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ മലയാളം അധ്യാപിക ഹലീമാബീവി നാസറാണ് ഫാത്തിമയുടെ ഉമ്മ. ദമ്മാമിലെ ദാറസ്സിഹ മെഡിക്കൽ സെൻററിൽ ഫിനാൻസ് മാനേജരായ നാസർ ഖാദറാണ് പിതാവ്. ഇരുവരുടെയും പിന്തുണയോടെ ഫാത്തിമ ഹണിയെ വളർത്തി.
എം.എസ്സി സൈക്കോളജി പഠിക്കാൻ ദീർഘകാല അവധിക്ക് നാട്ടിലേക്ക് പോകേണ്ട സമയമായപ്പോഴാണ് ഫാത്തിമക്ക് ഹണിയെ പിരിയാനാവില്ലെന്ന് മനസ്സിലാവുന്നത്. തന്നോടൊപ്പം എങ്ങനെ ഹണിയെ കൂടി കൊണ്ടുപോകാമെന്നായി ചിന്ത. ഗൂഗ്ളിൽ പരതി നടപടിക്രമങ്ങൾ പഠിച്ചെടുത്തു. പിന്നെ കടമ്പകൾ ഒന്നൊന്നായി തരണം ചെയ്തു. ദമ്മാമിലെ വെറ്ററിനറി ഡിപ്പാർട്മെൻറിൽ ഹാജരാക്കി പൂച്ചയുടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച മൈക്രോ ചിപ്പ് ഘടിപ്പിച്ചു. പൂച്ച പൂർണആരോഗ്യവതിയാണെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് നേടി. വിവിധ വാക്സിനേഷനുകൾ പൂർത്തിയാക്കി. വളർത്തു മൃഗങ്ങളുടെ ചുമതലയുള്ള കാർഷിക മന്ത്രാലയത്തിൽനിന്ന് പൂച്ചയുടെ യാത്രക്കുള്ള അനുമതിയും സംഘടിപ്പിച്ചു. യാത്രക്കു രണ്ടു ദിവസം മുമ്പ് വിമാനത്താവളത്തിലെ കർഗോ സെക്ഷൻ മാനേജരുടെ മുന്നിൽ ഹാജരാക്കി സമ്മതപത്രവും ലഭ്യമാക്കി. സാധാരണ ഇങ്ങനെ വിമാനത്തിൽ കൊണ്ടുപോകുന്ന വളർത്തുമൃഗങ്ങളിൽ പലതും കാർഗോ പെട്ടികളിൽ അടച്ചിരുന്ന് ചത്തു പോവാറുണ്ട്. അതുണ്ടാവരുതെന്ന് ഫാത്തിമക്ക് നിർബന്ധമുണ്ടായിരുന്നു. കാർേഗാ പെട്ടിയിൽ കയറ്റാതെ വിമാനത്തിനുള്ളിൽ തന്നോടൊപ്പം യാത്ര ചെയ്യിക്കാൻ വഴിയുണ്ടോ എന്നായി അന്വേഷണം. വിമാനത്തിെല പൈലറ്റിെൻറ പ്രത്യേക അനുമതി കിട്ടിയാൽ അത് സാധ്യമാണെന്ന് മനസ്സിലാക്കി. ദമ്മാമിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിെൻറ പൈലറ്റിെൻറ അനുമതി തരപ്പെടുത്തി. ഫാത്തിമയോടൊപ്പം ഹണിയും അങ്ങനെ വിമാനത്തിനുള്ളിലിരുന്നു ഗമയിൽ യാത്ര ചെയ്തു. ഡൽഹി, മുംബൈ, ബാംഗളൂരു വിമാനത്താവളങ്ങളിൽ മാത്രമെ വിദേശത്തുനിന്ന് വളർത്തു മൃഗങ്ങളുമായി എത്തിച്ചേരാൻ അനുമതിയുള്ളൂ. കൊച്ചിയിലുള്ള വീട്ടിലെത്താൻ ഡൽഹി, ബാംഗളൂരു വഴിയുള്ള യാത്രയാണ് ഫാത്തിമ തിരഞ്ഞെടുത്തത്.
ഡൽഹിയിൽ കുഴപ്പമില്ലാതെ എത്തി. എന്നാൽ, അവിടെ നിന്ന് ബാംഗളൂരുവിലേക്ക് യാത്രചെയ്യാനെത്തിയപ്പോൾ പ്രശ്നമായി. ഹണിയെ വിമാനത്തിൽ കയറ്റാനാവില്ലെന്ന് അധികൃതർ അറിയിച്ചു. ഹണിയെ കൂടാതെ യാത്ര ചെയ്യില്ലെന്ന് ഫാത്തിമയും. ഒടുവിൽ പൈലറ്റ് രക്ഷക്കെത്തി. അങ്ങനെ ബംഗളൂരുവിലും അവിടെനിന്ന് ബസിൽ നാട്ടിലേക്കും എത്തി. കൊച്ചിയിലെ വീട്ടിലെത്തിയപ്പോൾ ഫാത്തിമക്കും ഹണിക്കും ബന്ധുക്കളും സുഹൃത്തുക്കളും ഗംഭീര വരവേൽപ്പും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

