കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കണം -പ്രവാസി വെൽഫെയർ അൽഖോബാർ
text_fieldsപ്രവാസി വെൽഫെയർ അൽഖോബാർ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമത്തിൽ നജ്മുസ്സമാൻ മമ്പാട് സംസാരിക്കുന്നു
അൽഖോബാർ: രാജ്യത്തെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിൽ പ്രാതിനിധ്യം വഹിക്കുന്നു എന്ന് തിരിച്ചറിയാൻ ജാതി സെൻസസ് അനിവാര്യമാണെന്നും കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും പ്രവാസി വെൽഫെയർ അൽഖോബാർ ഐക്യദാർഢ്യ സംഗമം ആവശ്യപ്പെട്ടു. ജാതി സെൻസസ് നടപ്പാക്കുക, എയ്ഡഡ് മേഖലയിൽ സംവരണം ബാധകമാക്കി നിയമനം പി.എസ്.സിക്ക് വിടുക, കേന്ദ്ര-സംസ്ഥാന സർവിസുകളിൽ എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി കേരളത്തിൽ നടത്തുന്ന സമരപരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഖോബാർ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.എം. സാബിഖ് അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം ആശംസ നേർന്നു. റീജനൽ കമ്മിറ്റി അംഗങ്ങളായ സഫ്വാൻ പാണക്കാട്, നജ്മുസ്സമാൻ എന്നിവർ വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി ഷജീർ തൂണേരി സ്വാഗതവും വൈസ് പ്രസിഡൻറ് ഫൗസിയ അനീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

