Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫിൽ തൊഴിൽ...

ഗൾഫിൽ തൊഴിൽ തേടുന്നവർക്ക് അറബി ഭാഷ പരിശീലനം നൽകുമെന്ന് 'കേസ്'

text_fields
bookmark_border
ഗൾഫിൽ തൊഴിൽ തേടുന്നവർക്ക്  അറബി ഭാഷ പരിശീലനം നൽകുമെന്ന് കേസ്
cancel
camera_alt

‘കേ​സ്-​ഒ​ഡെ​പെ​ക് എം​പ്ലോ​യ​ർ ക​ണ​ക്റ്റി​വി​റ്റി മീ​റ്റി’​ൽ ഒ​ഡെ​പെ​ക് ചെ​യ​ർ​മാ​ൻ കെ.​പി. അ​നി​ൽ​കു​മാ​ർ, ഇ​ന്ത്യ​ൻ എം​ബ​സി വെ​ൽ​ഫെ​യ​ർ കോ​ൺ​സു​ല​ർ എം.​ആ​ർ. സ​ജീ​വ്, കേ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഐ.​എ.​എ​സ് തു​ട​ങ്ങി​യ​വ​ർ

റി​യാ​ദ്: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി​ക്കു​വേ​ണ്ടി ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ അ​റ​ബി ഭാ​ഷ പ​രി​ശീ​ല​ന​വും ന​ൽ​കു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് അ​ക്കാ​ദ​മി ഫോ​ർ സ്‌​കി​ൽ​സ് (കേ​സ്) മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഐ.​എ.​എ​സ് പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യി​ലെ ഷെ​റാ​ട്ട​ൺ റി​യാ​ദ് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച 'കേ​സ്-​ഒ​ഡെ​പെ​ക് എം​പ്ലോ​യ​ർ ക​ണ​ക്റ്റി​വി​റ്റി മീ​റ്റി'​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​വ​ർ​സീ​സ് ഡെ​വ​ല​പ്മെ​ന്റ് ആ​ൻ​ഡ് എം​​പ്ലോ​യ്മെ​ന്റ് പ്ര​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്റ് (ഒ​ഡെ​പെ​ക്) ചെ​യ​ർ​മാ​ൻ കെ.​പി. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വെ​ൽ​ഫെ​യ​ർ കോ​ൺ​സു​ല​ർ എം.​ആ​ർ. സ​ജീ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ചേം​ബേ​ഴ്സ് ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (ഫി​ക്കി) കേ​ര​ള സ്റ്റേ​റ്റ് കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഒ​ഡെ​പെ​ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റി​ക്രൂ​ട്ട്മെ​ന്റ് ന​ട​പ​ടി​ക​ളെ കു​റി​ച്ചും ഒ​ഡെ​പെ​ക് പ​ദ്ധ​തി​ക​ളെ കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. ഇ​ന്തോ മി​ഡി​ൽ ഈ​സ്റ്റ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് ക​ബീ​ർ സ്വാ​ഗ​ത​വും ഫി​ക്കി കേ​ര​ള മേ​ധാ​വി സാ​വി​യോ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GulfArabic language training'Case'
News Summary - 'Case' that Arabic language training will be provided to job seekers in the Gulf
Next Story