കേളി മലസ് യൂനിറ്റ് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsകേളി മലസ് യൂനിറ്റ് കാരംസ് ടൂർണമെന്റ് കേന്ദ്ര പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലസ് എരിയ, മലസ് യൂനിറ്റ് സമ്മേളനത്തിന്റെ പ്രചാരണാർഥം കാരംസ് ടൂർണമെന്റ് ഏരിയ കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ചു. ഏരിയായിലെ വിവിധ യൂനിറ്റംഗങ്ങളും ഭാരവാഹികളുമടക്കം കാണികൾ ഹർഷാരവങ്ങളിലൂടെ എട്ട് ടീമംഗങ്ങൾക്കും നിർലോഭമായ പിന്തുണയാണ് മത്സരത്തിലുടനീളം നൽകിയത്.
മലസ് യൂനിറ്റ് വൈസ് പ്രസിഡന്റ് അൻവർ ഉദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിച്ചു. മലസ് യൂനിറ്റ് സെക്രട്ടറി സമീർ കൊല്ലം സ്വാഗതവും കേന്ദ്ര പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കേന്ദ്ര സ്പോർട്സ് കമ്മിറ്റി കൺവീനർ ഹസ്സൻ, ചെയർമാൻ ജവാദ്, മലസ് ഏരിയ രക്ഷധികാരി സമിതി കൺവീനർ സുനിൽ, പ്രസിഡന്റ് മുകുന്ദൻ, ട്രഷറർ സിംനേഷ്, ജോയന്റ് സെക്രട്ടറി സുജിത്ത്, ഒലയ മേഖല സെക്രട്ടറി ഷമീം, രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, മലസ് യൂനിറ്റംഗങ്ങൾ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

