സൂപ്പറാണ് കിങ് ഫഹദ് വിമാനത്താവളത്തിലെ കാർഗോ വില്ലേജ്
text_fieldsദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വില്ലേജ്
ദമ്മാം: കിഴക്കൻ പ്രവിശ്യയിൽ സഫയിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച കാർഗോ വില്ലേജ് സൗദിയെ ആഗോള വിപണിയിലൊന്നാക്കി വളർത്തുന്നതായി റിപ്പോർട്ട്. വ്യോമയാന ചരക്ക്, ലോജിസ്റ്റിക് മേഖല സൗദിയുടെ സാമ്പത്തികക്കുതിപ്പിനും ദ്രുതഗതിയിലുള്ള വളർച്ചക്കും വലിയ സംഭാവനയാണ് നൽകുന്നത്. അന്താരാഷ്ട്ര കമ്പനികളുടെ ഏറ്റവും ആകർഷക ഇടമാക്കി മാറ്റാൻ സൗദിയെ സഹായിക്കുന്ന ഒന്നാണ് ദമ്മാമിെല ഈ കാർഗോ വില്ലേജ്.
അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുന്ന മേഖല കര, കടൽ, ആകാശം എന്നിവ വഴി പുറംലോകവുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന ആദ്യത്തെ ഷിപ്പിങ് വില്ലേജ് കൂടിയാണ്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) രാജ്യത്ത് വ്യോമയാന ചരക്കുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും നിരവധി പദ്ധതികളാണ് പുതുതായി ആവിഷ്കരിക്കുന്നത്. വിമാന ചരക്കുഗതാഗതം നിലവിൽനിന്നും ഇരട്ടിയാക്കുകയാണ് ലക്ഷ്യം. 4.5 ദശലക്ഷം ടൺ ചരക്കുകളായി വർധിപ്പിക്കുകയും അന്താരാഷ്ട്രതലത്തിൽ കാർഗോ എത്തിക്കൽ 250ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുകയുമാണ് പുതിയ നീക്കം.
രാജ്യത്തെ ചരക്കുവിപണിയുടെ പ്രധാന മേഖലയായ കിഴക്കൻ പ്രവിശ്യയിലെ ഷിപ്പിങ് വില്ലേജിൽ നിരവധി വെയർ ഹൗസുകൾ, ലോജിസ്റ്റിക്സ് സൈറ്റുകൾ, കയറ്റുമതി മേഖല എന്നിവ ഉൾപ്പെടുന്നു. അതിനൂതന സംവിധാനങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ, ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങളിലൊന്നാണ് എക്സ്പ്രസ് ഷിപ്പിങ് സേവനം. ഏറ്റവും ആകർഷക നിരക്കിൽ ഇവിടെ സാധനങ്ങൾ സൂക്ഷിക്കാൻ സാധിക്കുന്നു എന്നത് പ്രത്യേകതയാണ്.
ഇവിടത്തെ ഒരുലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഇറക്കുമതി-കയറ്റുമതി ഏരിയ, നിക്ഷേപകർക്ക് കസ്റ്റംസ് തീരുവ നൽകാതെതന്നെ വായു, കര, കടൽ മാർഗങ്ങളിലൂടെ സംഭരിക്കാനും വീണ്ടും കയറ്റുമതി ചെയ്യാനും കഴിയും. ഈ മേഖല വികസിപ്പിക്കപ്പെടുന്നതിലൂടെ വൻ നിക്ഷേപസാധ്യതകളാണ് രൂപപ്പെടുന്നത്. സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക, രാജ്യത്തെ വിമാനത്താവളങ്ങളിൽ സാധനങ്ങൾ ഇറക്കുമതി ചെയ്യാനും സംഭരിക്കാനുമുള്ള ശേഷി വർധിപ്പിക്കുക എന്നത് 'വിഷൻ 2030'െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

