Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെങ്കടലിൽ ചരക്ക്​...

ചെങ്കടലിൽ ചരക്ക്​ കപ്പലിന് തീപിടിച്ചു; ജീവനക്കാരെ സൗദി അതിർത്തി സുരക്ഷാസേന രക്ഷപ്പെടുത്തി

text_fields
bookmark_border
cargo ship caught fire in the Red Sea
cancel

ജിദ്ദ: യാത്രക്കിടെ ചെങ്കടലിൽ തീപിടിച്ച പനാമ ചരക്ക്​ കപ്പലിലെ ജീവനക്കാരെ സൗദി അതിർത്തി സുരക്ഷാസേന​​ രക്ഷപ്പെടുത്തി. ജീസാൻ തുറമുഖത്തിന്​ വടക്കുപടിഞ്ഞാറ്​ 123 നോട്ടിക്കൽ മൈൽ അകലെ ചെങ്കടലിലൂടെ പനാമ പതാക ഉയർത്തി കടന്നുപോയിരുന്ന കപ്പലിലെ ജീവനക്കാരെയാണ് വിദേശ കപ്പലിന്റെ സഹായത്തോടെ​ സൗദി സേന രക്ഷപ്പെടുത്തിയത്​.

ചെങ്കടലിൽ തീപിടിച്ച കപ്പലിൽനിന്ന് സൗദി അതിർത്തി സുരക്ഷാസേന ആളുകളെ രക്ഷപ്പെടുത്തുന്നു

കപ്പലിന്​ തീപിടിച്ചതായി ജിദ്ദ സെർച്ച് ആൻഡ്​ റെസ്‌ക്യൂ കോഓഡിനേഷൻ സെൻററിലാണ്​ വിവരം ലഭിച്ചതെന്ന്​ സേന​​ ഔദ്യോഗിക വക്താവ് കേണൽ മുസ്ഫർ അൽഖർനി പറഞ്ഞു. ഉടനെ കപ്പലിന്റെ സ്ഥാനം നിർണയിക്കുകയും ആവശ്യമായ പിന്തുണ നൽകുന്നതിനായി ജീസാൻ മേഖലയിലെ കമാൻഡ്​ ആൻഡ്​ കൺട്രോൾ സെൻറിനും ബന്ധപ്പെട്ട വകുപ്പുകൾക്കും​ വിവരം കൈമാറുകയായിരുന്നു.

കപ്പൽ നിൽക്കുന്ന സ്ഥലത്തേക്ക്​ അതിർത്തി സേനക്ക്​ കീഴിലെ ​​രക്ഷപ്രവർത്തന ബോട്ട്​ അയച്ചു. അതുവ​ഴി അപ്പോൾ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കപ്പലിന്റെ സഹായത്തോടെ തീയാളിപ്പിടിക്കുന്ന കപ്പലിൽനിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി. വിവിധ രാജ്യക്കാരായ 25 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി ജീസാൻ തുറമുഖത്ത് എത്തിച്ചു. സുരക്ഷാസേന​, ആരോഗ്യകാര്യം, റെഡ് ക്രസൻറ്​, സിവിൽ ഡിഫൻസ്, പാസ്‌പോർട്ട്​ ഡയറക്ടറേറ്റ് എന്നിവയിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങൾ ഇവരെ പരിചരിക്കാനെത്തി. എല്ലാവരുടെയും ആരോഗ്യനില തൃപ്​തികരമാണ്​. പിന്നീട്​ താമസ സ്ഥലത്തേക്ക്​ മാറ്റുകയും നിയമപരമായ നടപടികൾ പൂർത്തിയാക്കുകയും ചെയ്​തുവെന്നും വക്താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cargo shipRed Seafire
News Summary - cargo ship caught fire in the Red Sea
Next Story