Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി ക​രി​യ​ർ...

കേ​ളി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കേ​ളി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കേ​ളി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം കാ​സിം പു​ത്ത​ൻ​പു​ര​ക്ക​ലി​ന് കൈ​മാ​റു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി റി​യാ​ദ്, ബ​ത്ഹ ക്ലാ​സി​ക്‌ റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

പ്ര​ശ​സ്ത ക​രി​യ​ർ ഗൈ​ഡ​ൻ​സ് ട്രെ​യി​ന​ർ കാ​സിം പു​ത്ത​ൻ​പു​ര​ക്ക​ൽ ന​യി​ച്ച ക്ലാ​സി​ൽ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ എ​ങ്ങ​നെ​യാ​ണ് കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി തി​രി​ച്ച​റി​യേ​ണ്ട​തെ​ന്നും ഒ​രു കോ​ഴ്സ് തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കൃ​ത്യ​മാ​യി വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ പ​ഠ​ന കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും അ​തി​ന് വേ​ണ്ട അ​ടി​സ്ഥാ​ന യോ​ഗ്യ​ത​ക​ളെ​ക്കു​റി​ച്ചും അ​ത്ത​രം കോ​ഴ്‌​സു​ക​ളി​ൽ ചേ​രാ​ൻ മു​ൻ​കൂ​ട്ടി ചെ​യ്യേ​ണ്ട പ്ലാ​നി​ങ്ങി​നെ​ക്കു​റി​ച്ചു​മെ​ല്ലാം വി​ശ​ദീ​ക​രി​ച്ച​ത് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പു​തി​യ അ​റി​വു​ക​ളാ​യി.

തു​ട​ർ​ന്ന് മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള സെ​ഷ​നി​ൽ, മാ​റി​യ കാ​ല​ത്തെ ജോ​ലി​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും വ്യ​ക്തി​പ​ര​മാ​യും തൊ​ഴി​ൽ​പ​ര​മാ​യു​മു​ള്ള ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​തി​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഇ​നി വ​രാ​ൻ പോ​കു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​പാ​ദി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ കെ.​പി.​എം. സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ജോ​സ​ഫ് ഷാ​ജി, കേ​ളി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ ഏ​രി​യ​ക​ളി​ൽ​നി​ന്നും കേ​ളി കു​ടും​ബ വേ​ദി​യി​ൽ​നി​ന്നു​മു​ള്ള അം​ഗ​ങ്ങ​ൾ, കു​ട്ടി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം കാ​സിം പു​ത്ത​ൻ​പു​ര​ക്ക​ലി​ന് ഉ​പ​ഹാ​രം ന​ൽ​കി. കേ​ളി പ്ര​സി​ഡ​ന്റ് സെ​ബി​ൻ ഇ​ക്ബാ​ൽ ന​ന്ദി​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career Guidancesaudi arabia
News Summary - Career Guidance Class Organized
Next Story