കരിയർ ഗൈഡൻസ് ക്ലാസ്
text_fieldsസ്റ്റുഡന്റസ് ഇന്ത്യ അൽഖോബാർ ചാപ്റ്റർ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസിൽ ഹിഷാം ഖാലിദ് സംസാരിക്കുന്നു
അൽഖോബാർ: ഫിനാൻസ്, അക്കൗണ്ടിങ് എന്നിവയിൽ എങ്ങനെ വിജയകരമായ കരിയർ കെട്ടിപ്പടുക്കാം എന്ന വിഷയത്തിൽ സ്റ്റുഡൻസ് ഇന്ത്യ അൽഖോബാർ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു. ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിലെ ടാക്സ് ആൻഡ് സക്കാത്ത് അസിസ്റ്റന്റ് മാനേജരായ ഹിഷാം ഖാലിദ് വിദ്യാർഥികളുമായി സംവദിച്ചു.
വിദ്യാർഥികൾക്ക് ഫിനാൻസ് അക്കൗണ്ടിങ് പഠന മേഖലയെ കുറിച്ചും ജോലിയിൽ അവർ നേരിടേണ്ടിവരുന്ന സമ്മർദങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രശസ്ത മോളിവുഡ് സംവിധായകൻ പ്രണവ് കൃഷ്ണയുടെ 'ദി വാൾ' എന്ന ഹ്രസ്വ സിനിമ പ്രദർശിപ്പിച്ചു. ഉമ്മുസുലൈം ഈ സിനിമയെ കുറിച്ച് വിശദീകരിച്ചു. ബിലാൽ സലീം ഖിറാഅത്ത് നടത്തി. കോഓഡിനേറ്റർ അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ഫാജിഷ ഇല്യാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

