കരിയർ മേഖലയിൽ പുതിയ അവബോധം അനിവാര്യം
text_fieldsജിദ്ദ: നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് കരിയര്‍ മേഖലയില്‍ പുതിയ അവബോധം അനിവാര്യമാണെന്നും പുതി യ കോഴ്സുകളും പ്രവേശന വിജ്ഞാപനങ്ങളും പരീക്ഷകളും നിരന്തരം ശ്രദ്ധിച്ച് കൊണ്ടിരിക്കണമെന്നും വിദ്യാഭ്യാസ വി ദഗ്ധനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ അസി. രജിസ്ട്രാറും പബ്ലിക് റിലേഷൻസ് ഓഫീസറുമായിരുന്ന എം.വി സകരിയ പറഞ ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെൻററര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻറ് ഗൈഡന്‍സ് (സിജി) കരിയര്‍ വിഭാഗം തലവന്‍ കൂടിയാണ് സകരിയ. ഹ്രസ്വ സന്ദര്‍ശനാർഥം ജിദ്ദയിലെത്തിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
രക്ഷിതാക്കളും വിദ്യാർഥികളും കരിയര്‍ ഗൈഡൻസ് നല്‍കുന്നവരും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. പ്രവാസി രക്ഷിതാക്കള്‍ ഉള്‍പ്പടെ പലരും തങ്ങളുടെ കുട്ടികളുടെ ഡിഗ്രി പഠനത്തെ കുറിച്ച് ആലോചിക്കുന്നത് പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന് ശേഷമാണ്. ഇതിന് പകരം പത്താം ക്ലാസ് പരീക്ഷ കഴിയുന്നതോടെയെങ്കിലും ഉപരിപഠന ലക്ഷ്യം നിർണയിക്കുകയും പ്ലസ്ടുവിന് അതിനനുയോജ്യമായ ഗ്രൂപ്പ് തെരഞ്ഞെടുത്ത് മുന്നൊരുക്കങ്ങൾ ആരംഭിക്കുകയുമാണ് വേണ്ടത്. മികച്ച സ്ഥാപനങ്ങളിൽ ബിരുദ പ്രവേശനത്തിനും, ഉന്നത കരിയര്‍ മേഖലയിൽ ചുവടുറപ്പിക്കുന്നതിനും കടുത്ത മത്സര പരീക്ഷയെ നേരിടേണ്ടതുണ്ട്. വര്‍ഷങ്ങളുടെ മുന്നൊരുക്കം ഇതിന് അനിവാര്യമാണ്. സിവില്‍ സർവീസ് പോലുള്ള ഉന്നത ഉദ്യോഗം ലക്ഷ്യം വെക്കുന്ന കുട്ടികള്‍ അവര്‍ക്ക് മനസ്സിനിണങ്ങുന്ന വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠനം തുടരുകയാണ് ചെയ്യേണ്ടത്. സിലബസ് മാത്രമല്ല സിലബസിനപ്പുറത്തുള്ള കാര്യങ്ങള്‍ പഠിക്കുന്നതും പ്രധാനമാണ്. ഇഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം, യുക്തി ചിന്ത തുടങ്ങിയ വിഷയങ്ങളിലെല്ലാം അവഗാഹം ഉണ്ടായാല്‍ മാത്രമേ മത്സര പരീക്ഷകളെ ആത്മധൈര്യത്തോടെ നേരിടാന്‍ കഴിയൂ. ഇതിന് പരന്ന വായനയും ഇൻറര്‍നെറ്റിെൻറ നല്ല രീതിയിലുളള ഉപയോഗവും അനിവാര്യമാണ്.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ഏഴുതുന്ന ശരാശരി ഒരു ലക്ഷം വിദ്യാർഥികളില്‍ 2000 പേര്‍ക്ക് മാത്രമേ സീറ്റ് കിട്ടാറുള്ളൂ. അതിനാല്‍ തന്നെ കടുത്ത പരിശീലനം വേണ്ടിവരും. ചിലപ്പോൾ ഒന്നിലേറെ തവണ പരീക്ഷ എഴുതേണ്ടി വന്നേക്കാം. തൊട്ടടുത്ത ‘ചോയിസ്’ എന്ന നിലയില്‍ ഉന്നത നിലവാരമുള്ള പാരാമെഡിക്കല്‍ കോഴ്സുകളുടെ എൻട്രൻസും പരിഗണിക്കാവുന്നതാണ്. മറ്റു സംസ്ഥാനങ്ങളിലെ മികച്ച കലാലയങ്ങളുടെ പാരാമെഡിക്കൽ എൻട്രൻസ് കൂടി എഴുതുന്നത് പരീക്ഷക്കുള്ള പരിശീലനം കൂടിയാവുമെന്ന അധിക ഗുണവുമുണ്ട്. ഐ.ഐ.ടി പോലുള്ള എന്‍ജീനിയറിംഗ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികളും അതത് മേഖലയിലെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ശരിയായ വിജ്ഞാനം ആർജിക്കുവാനും ആഗോള തലത്തിലുള്ള കോഴ്സുകളും തൊഴിലുകളുമെല്ലാം അറിയാനും ഇൻറര്‍നെറ്റ് സംവിധാനം വളരെ ഫലപ്രദമാണ്.
പുതുതലമുറക്ക് വായന അന്യം നിന്ന കാല ഘട്ടമാണിത്. അവര്‍ വായിക്കുന്നില്ല എന്ന് പറയാന്‍ കഴിയില്ലെങ്കിലും വായനാചക്രവാളം സോഷ്യല്‍ മീഡിയയില്‍ പരിമിതമായിരിക്കുന്നു എന്നത് ഖേദകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
