സിജി റിയാദ് ചാപ്റ്റർ വിദ്യാർഥികൾക്കായി കരിയർ, ടാലന്റ് ക്ലബുകൾ രൂപീകരിച്ചു
text_fieldsസിജി റിയാദ് ചാപ്റ്റർ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കരിയർ, ടാലന്റ് പരിപാടി
റിയാദ് : സിജി റിയാദ് ചാപ്റ്ററിന്റെ കീഴിൽ സീനിയർ കുട്ടികൾക്കായി ടീൻസ് കരിയർ ക്ലബ്, ജൂനിയർ കുട്ടികൾക്കായി ടാലന്റ് ക്ലബ് എന്നിവയുടെ രൂപീകരണവും കുടുംബ സംഗമവും നടന്നു. പ്രവാസികളായ കുട്ടികളിൽ അവരുടെ കഴിവുകളെ കണ്ടെത്തുക, അവ വളർത്തുന്നതിന് ആവശ്യമായ ദിശാബോധം നൽകുക, അവരുടെ വ്യക്തിത്വ വികസനം സാധ്യമാവുന്നതിന് മേൽനോട്ടം വഹിക്കുക, വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ വൈവിധ്യങ്ങളായ അവസരങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം നടത്തുക എന്നിവയാണ് ക്ലബിന്റെ ലക്ഷ്യങ്ങൾ.
പരിചയ സമ്പന്നരായ കൗൺസിലേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിഭിന്നങ്ങളായ പരിപാടികൾക്കാണ് തുടക്കംക്കുറിച്ചത്. പ്രമുഖ സ്റ്റുഡന്റ് ട്രയ്നർ യതി മുഹമ്മദലിയുടെയും സിജി കരിയർ വിഭാഗം കോർഡിനേറ്റർ മുനീബിന്റെയും നേതൃത്വത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കുള്ള ടീൻസ് കരിയർ ക്ലബിന്റെ ഭാഗമായി ഉന്നത പഠനത്തിന് സഹായകമാവുന്ന രീതിയിൽ കരിയർ അവൈർനസ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെക്ഷൻ സംഘടിപ്പിച്ചു.
കളിയും കാര്യവുമായി നടന്ന 5 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികളുടെ പ്രോഗ്രാം പ്രമുഖ സ്റ്റുഡൻന്റ് ട്രയ്നർ ജാബിർ തയ്യിലും സിജി സ്റ്റുഡന്റ് ക്ലബ് കോഓർഡിനേറ്റർ ഷുക്കൂർ പൂക്കയിലും ചേർന്നു നിയന്ത്രിച്ചു. സിജി റിയാദ് ചെയർമാൻ നവാസ് റഷീദിന്റെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമത്തിൽ വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകൾ അബ്ദുൽ അസീസ് തെങ്കയിലും ഷീബ അസീസും നിയന്ത്രിച്ചു. സിജി വിമൻസ് കലക്ടീവ് ഒരുക്കിയ ‘വൺ ഡിഷ് പാർട്ടി’ യിലൂടെ രുചിയൂറും വിഭവങ്ങളൊരുക്കി പങ്കെടുത്ത എല്ലാവർക്കും വിരുന്നൊരുക്കി. എക്സിക്യൂട്ടിവ് മെംമ്പർമാരായ അബ്ദുൽ നിസാർ, കരീം കാനാമ്പുറം, സലീം ബാബു, റിജോ ഇസ്മായിൽ, അബൂബക്കർ, മൻസൂർ ബാബു തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ടീൻസ് കരിയർ ക്ലബ്, ജൂനിയർ ടാലന്റ് ക്ലബ് എന്നിവയിൽ അംഗത്വം ലഭിക്കാൻ cigi.riyadh@gmail.comൽ അല്ലെങ്കിൽ 0502167914 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

