Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്, ഉം​റ...

ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കെ​യ​ർ കേ​ന്ദ്ര​ങ്ങ​ൾ

text_fields
bookmark_border
ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കെ​യ​ർ കേ​ന്ദ്ര​ങ്ങ​ൾ
cancel

ജി​ദ്ദ: ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​ സേ​വ​ന​ത്തി​നാ​യി കെ​യ​ർ (ഇ​നാ​യ) കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം. മ​ക്ക​യി​​ലും മ​ദീ​ന​യി​ലു​മെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​നാ​ണ്​ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​ കെ​യ​ർ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 11 ഭാ​ഷ​ക​ളി​ൽ കേ​ന്ദ്ര​ങ്ങ​ൾ മു​ഴു​സ​മ​യം സേ​വ​നം ന​ൽ​കു​ന്ന​താ​യി മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

തീ​ർ​ഥാ​ട​ക​ർ​ക്ക്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ൽ, പ​രാ​തി​ക​ൾ സ്വീ​ക​രി​ക്ക​ൽ, വ​ല്ല​തും ന​ഷ്​​ട​പ്പെ​ടു​ക​യോ, ആ​രെ​യെ​ങ്കി​ലും കാ​ണാ​താ​വു​ക​യോ ചെ​യ്​​ത വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ൽ, ‘നു​സ്​​ക്’​ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ കെ​യ​ർ കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. ‘കെ​യ​റി’​ന്​ നി​ര​വ​ധി ശാ​ഖ​ക​ളു​ണ്ട്. ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം, മ​ക്ക​യി​ലെ അ​ൽ മി​സ്​​ഫ​ല, അ​ൽ​ഹു​ജൂ​ൻ, അ​ൽ​ഹം​റ (ബി​സി​ന​സ് സെൻറ​ർ) എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ദീ​ന​യി​ൽ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം, അ​ൽ ബ​ഖീ​അ്​ എ​ന്നി​വി​ട​ങ്ങ​ളി​ലും ശാ​ഖ​ക​ളു​ണ്ടെ​ന്ന്​ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umrah PilgrimsHajjCare Centers
News Summary - Care Centers for Hajj and Umrah Pilgrims
Next Story