Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹറമിലെ ഇ-സേവനങ്ങൾ പരിചയപ്പെടുത്താൻ കാർഡ്

text_fields
bookmark_border
പ്രഭാഷണങ്ങൾ, തത്സമയ പഠനക്ലാസുകൾ, റേഡിയോ പരിപാടികൾ, ഓഡിയോ ബുക്കുകൾ, ഖുത്തുബ പരിഭാഷ എന്നിവ ലഭ്യമാകും
ഹറമിലെ ഇ-സേവനങ്ങൾ  പരിചയപ്പെടുത്താൻ കാർഡ്
cancel
camera_alt

മക്ക ഹറമിലെ ഇലക്ട്രോണിക് സേവനങ്ങൾ പരിചയപ്പെടുത്തുന്ന തിരിച്ചറിയൽ കാർഡ് ഉദ്ഘാടനം ചെയ്തപ്പോൾ

ജിദ്ദ: മക്ക ഹറമിലെ ഇലക്ട്രോണിക് സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനായുള്ള തിരിച്ചറിയൽ കാർഡ് ഉദ്ഘാടനം ചെയ്തു. ഇരുഹറം കാര്യാലയത്തിനു കീഴിലെ ഭാഷ, വിവർത്തന വകുപ്പിനു കീഴിലാണ് പ്രത്യേക തിരിച്ചറിയൽ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ മനാറത്ത് അൽഹറമൈൻ പ്ലാറ്റ്ഫോമിലൂടെ പ്രഭാഷണങ്ങൾ, തത്സമയ പഠനക്ലാസുകൾ, റേഡിയോ പരിപാടികൾ, ഓഡിയോ ബുക്കുകൾ, ഖുത്തുബ പരിഭാഷ എന്നിവ വേഗം ലഭ്യമാകും.

തിരിച്ചറിയൽ കാർഡിൽ ഗൈഡൻസ് സേവനത്തിനായുള്ള ഇൻറട്രാക്ടിവ് മാപ്പുകൾ അടങ്ങിയിരിക്കുന്നുവെന്ന് ഭാഷ, വിവർത്ത വകുപ്പ് ഡയറക്ടർ ജനറൽ അഹ്മദ് ബിൻ മർസൂഖ് അൽജമീഇ പറഞ്ഞു. ഇരുഹറമുകളിലെത്തുന്ന തീർഥാടകർക്ക് ആരാധനകൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളും ഒരുക്കാൻ ഇരുഹറം കാര്യാലയം എപ്പോഴും അതീവ താൽപര്യം കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Card to introduce Haram e- services
Next Story