Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാരക്കാസ് ഭൂകമ്പം:...

കാരക്കാസ് ഭൂകമ്പം: വെനിസ്വേലക്ക് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് സൗദി അറേബ്യ

text_fields
bookmark_border
കാരക്കാസ് ഭൂകമ്പം: വെനിസ്വേലക്ക് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് സൗദി അറേബ്യ
cancel

റിയാദ്: വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറുള്ള തീരദേശ നഗരങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരയായവർക്ക് സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ഒട്ടനവധി ആളുകളെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അനുശോചനം അറിയിച്ചത്.

ദുരന്തത്തിൽ ജീവൻ നഷ്​ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കിയ മന്ത്രാലയം, സുഹൃദ് രാജ്യമായ ബൊളീവീയൻ റിപ്പബ്ലിക് ഓഫ് വെനിസ്വേലയിലെ ഭരണകൂടത്തോടും ജനങ്ങളോടും തങ്ങളുടെ ആഴമേറിയ സഹാനുഭൂതി പ്രകടിപ്പിച്ചു.

ഈ കഠിനമായ സാഹചര്യത്തിൽ വെനിസ്വേലൻ ജനതക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച സൗദി അറേബ്യ, രാജ്യത്തി​െൻറ ഐക്യദാർഢ്യം ആവർത്തിച്ചുറപ്പിച്ചു. പരിക്കേറ്റവർ എത്രയും വേഗം പൂർണ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും, കാണാതായവർ സുരക്ഷിതരായി തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് എത്രയും വേഗം തിരിച്ചെത്താൻ സാധിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakevenezuelaSaudi Arabia News
News Summary - Caracas Earthquake: Saudi Arabia expresses condolences and solidarity with Venezuela
Next Story