Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​ർ...

കാ​ർ അ​റ്റ​കു​റ്റ​പ്പ​ണി: സ്​​ത്രീ​ക​ളെ പ​ര്യാ​പ്​​ത​മാ​ക്കാ​നൊ​രു​ങ്ങി സൗ​ദി യു​വ​തി

text_fields
bookmark_border
കാ​ർ അ​റ്റ​കു​റ്റ​പ്പ​ണി: സ്​​ത്രീ​ക​ളെ പ​ര്യാ​പ്​​ത​മാ​ക്കാ​നൊ​രു​ങ്ങി സൗ​ദി യു​വ​തി
cancel
camera_alt

നാ​ദ ഹം​ബാ​സ കാ​റി​െൻറ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ക്കു​ന്നു 

ദ​മ്മാം: കാ​ർ റി​പ്പ​യ​റി​ങ്ങി​ലും ഒ​രു കൈ​നോ​ക്കാ​നും ആ ​അ​റി​വു​ക​ൾ മ​റ്റു​ സ്​​ത്രീ​ക​ൾ​ക്ക്​ പ​ക​ർ​ന്നു​ കൊ​ടു​ക്കാ​നും ത​യാ​റാ​യി സൗ​ദി യു​വ​തി. വാ​ഹ​ന​ങ്ങ​ൾ​ക്കു​ണ്ടാ​വു​ന്ന അ​ത്യാ​വ​ശ്യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ത​നി​യെ ചെ​യ്യാ​ൻ സ്​​ത്രീ​ക​ളെ പ​ര്യാ​പ്​​ത​മാ​ക്കു​ന്ന ശ്ര​മ​ത്തി​ലൂ​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റു​ക​യാ​ണ്​ നാ​ദ ഹം​ബാ​സ എ​ന്ന യു​വ​തി. കാ​ല​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ്​ സൗ​ദി നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ വ​നി​ത​ക​ൾ​ക്ക്​ അ​നു​വാ​ദം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന്​ രാ​ജ്യ​ത്ത്​ സ്​​ത്രീ ശാ​ക്തീ​ക​ര​ണ​ത്തി​െൻറ പു​തി​യ ച​രി​ത്ര​ങ്ങ​ൾ ര​ചി​ക്ക​​പ്പെ​ടു​ക​യാ​ണ്.

ജി​ദ്ദ​യി​ലെ ഒ​രു ഓ​ട്ടോ​മോ​ട്ടി​വ്, മാ​ർ​ക്ക​റ്റി​ങ്​ ഏ​ജ​ൻ​സി​യി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​രാ​ണ്​ നാ​ദ ഹം​ബാ​സ.​ ചെ​റു​പ്പം മു​ത​ലേ വാ​ഹ​ന​ങ്ങ​ൾ ഹ​ര​മാ​യി​രു​ന്ന നാ​ദ സ്വ​യം മ​ന​സ്സി​ലാ​ക്കി​യും പ​രി​ശീ​ലി​ച്ചു​മെ​ടു​ത്ത കാ​ർ റി​പ്പ​യ​റി​ങ്​ പ​ണി​യാ​ണ്​ രാ​ജ്യ​ത്തെ മ​റ്റു സ്​​ത്രീ​ക​ൾ​ക്കു​ കൂ​ടി പ​ക​ർ​ന്നു​ന​ൽ​കു​ന്ന​ത്. അ​തി​നു​വേ​ണ്ടി​ നാ​ദ ആ​ദ്യം ചെ​യ്​​ത​ത്​ ഒ​രു യൂ​ട്യൂ​ബ്​ ചാ​ന​ലി​ന്​ തു​ട​ക്കം കു​റി​ക്ക​ലാ​യി​രു​ന്നു. ന​ല്ല വാ​ഹ​ന​ങ്ങ​ൾ എ​ങ്ങ​നെ തി​ര​ഞ്ഞെ​ടു​ക്കാം, ചൂ​ടു​കാ​ല​ങ്ങ​ളി​ലും ത​ണു​പ്പു​കാ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​േ​മ്പാ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ത​ക​രാ​റ്​ സം​ഭ​വി​ച്ചാ​ൽ ഒ​രു മെ​ക്കാ​നി​ക്കി​െൻറ സ​ഹാ​യം കൂ​ടാ​തെ എ​ങ്ങ​നെ പ​രി​ഹ​രി​ക്കാം, അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ എ​ങ്ങ​നെ ട​യ​ർ മാ​റ്റി​യി​ടാം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ അ​റി​വു​ക​ളാ​ണ്​ യൂ​ട്യൂ​ബ്​ ചാ​ന​ലി​ലൂ​ടെ അ​വ​ർ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​ത്. ചാ​ന​ൽ തു​ട​ങ്ങി​യ​പ്പോ​ൾ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന പ്ര​തി​ക​ര​ണ​മാ​ണ്​ രാ​ജ്യ​ത്തെ സ്​​ത്രീ​സ​മൂ​ഹ​ത്തി​ൽ​നി​ന്നു​ണ്ടാ​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ വ​നി​ത​ക​ൾ​ ഇൗ ​യൂ​ട്യൂ​ബ്​ ചാ​ന​ൽ വ​ഴി കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നും ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ സം​ശ​യ നി​വാ​ര​ണം ന​ട​ത്താ​നു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്​.

ഓ​​ട്ടോ​മോ​ട്ടി​വ്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ രം​ഗ​ത്ത്​ 15 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മു​ണ്ട്​​ നാ​ദ​ക്ക്. സൗ​ദി പു​തു​യു​ഗ പി​റ​വി​യി​ലാ​ണെ​ന്ന്​ നാ​ദ പ​റ​യു​ന്നു. ഒ​രു കാ​ല​ത്ത്​ പു​രു​ഷ​ന്മാ​ർ മാ​ത്രം ​ൈക​യ​ട​ക്കി വെ​ച്ചി​രു​ന്ന ഓ​​ട്ടോ​മോ​ട്ടി​വ്​ രം​ഗ​ത്തേ​ക്കും സ്​​ത്രീ​ക​ൾ ക​ട​ന്നു​വ​രു​ക​യാ​ണ്. അ​ധി​കം വൈ​കാ​െ​ത സ്​​ത്രീ​ക​ൾ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സ്​​മാ​ർ​ട്ട് വ​ർ​ക്​ ഷോ​പ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. 2018ൽ ​സ്​​ത്രീ​ക​ൾ​ക്ക്​ വാ​ഹ​നം ഓ​ടി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കു​േ​മ്പാ​ൾ ഒ​രു വി​പ്ല​വ ച​രി​ത്രം ര​ചി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വാ​ഹ​ന വി​പ​ണി​യി​ൽ ത​ന്നെ ഇ​ത്​ വ​രു​ത്തി​യ മാ​റ്റം ചെ​റു​ത​ല്ല. സ്വ​യം പ​ര്യാ​പ്​​ത നേ​ടാ​നു​ള്ള സ്​​ത്രീ​ക​ളു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക്​ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന പ്ര​തി​ബ​ന്ധ​വും അ​ങ്ങ​നെ അ​വ​സാ​നി​ച്ചെ​ന്നും നാ​ദ ഹം​ബാ​സ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car repair workSaudi young woman
News Summary - Car repair work: Saudi young woman trying to make women adequate
Next Story