ജിദ്ദ വിമാനത്താവളത്തിലെ കാർ പാർക്കിങ് : സേവന നിലവാരം ഉയര്‍ത്തിയത് കൊണ്ടാണ് ഫീസ് വർധനയെന്ന്
text_fieldsജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ഒന്നാം നമ്പർ ടെർ മിനലിൽ കാർ പാര്‍ക്കിങ് ഫീസ് വർധന സംബന്ധിച്ച വിവാദത്തിന് അധികൃതര്‍ വിശദീകരണം ന ല്കി. പഴയ എയര്‍പോര്‍ട്ടില്‍ മണിക്കൂറിന് മൂന്ന് റിയാലാണ് പാര്‍ക്കിങ് ഫീസ്. എന്നാല്‍ പു തിയ വിമാനത്താവളത്തില്‍ മണിക്കൂറിന് 10 റിയാല്‍ വരെയാണ് ഈടാക്കുന്നത്.
ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. നിർമാണച്ചെലവ്, പ്രവർത്തന ചെലവ്, പാർക്കിങ് കരാറിെൻറ ചെലവ്, സേവന നിലവാരം തുടങ്ങി നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് പാർക്കിങ് ഫീസ് നിശ്ചയിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. എക്സിറ്റ് ഗേറ്റുകളിലെ കൗണ്ടറുകളിൽ പണമായി അടക്കുന്നവർ മണിക്കൂറിന് 10 റിയാൽ വീതം നൽകേണ്ടതുണ്ടെങ്കിലും സെൽഫ് സർവിസ് മെഷീൻ വഴി പണമടക്കുന്നവർ അഞ്ച് റിയാൽ അടച്ചാൽ മതി.
ദീർഘസമയത്തേക്ക് പാർക്ക് ചെയ്യുന്നതിന് മണിക്കൂറിന് ഒരു റിയാലും ദിവസം മുഴുവനും പാർക്ക് ചെയ്യുന്നതിന് 15 റിയാലും നൽകിയാൽ മതി. സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും മാനവശേഷി ഉപയോഗം കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് വ്യത്യസ്ത സ്ലാബിലുള്ള പാർക്കിങ് നിരക്കുകൾ നിശ്ചയിച്ചത്.
ഫീസ് ഈടാക്കി നൽകുന്ന വാലെറ്റ് പാർക്കിങ്, ഫസ്റ്റ് ക്ലാസ് പാർക്കിങ്, ബിസിനസ് ക്ലാസ് പാർക്കിങ് തുടങ്ങിയ സേവനങ്ങൾക്ക് പുറമെ പാർക്കിങ്ങിൽനിന്ന് ടെർമിനലിലേക്കും തിരിച്ചും യാത്രക്കാരെ കൊണ്ടുപോകുന്നതിന് സൗജന്യ ഷട്ടിൽ സർവിസും പുതിയ ടെർമിനലിലുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. പുതിയ വിമാനത്താവളത്തിൽ നിലവിൽ 8,000ത്തോളം കാറുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.