Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതാഇഫിൽ വാഹനാപകടം; നാല് ...

താഇഫിൽ വാഹനാപകടം; നാല് ഇന്ത്യക്കാർ മരിച്ചു

text_fields
bookmark_border
താഇഫിൽ വാഹനാപകടം; നാല് ഇന്ത്യക്കാർ മരിച്ചു
cancel

ത്വാഇഫ്: ത്വാഇഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു നാല് ഇന്ത്യക്കാർ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശികളായ ഷൗക്കത്ത് അലി, ബൈരിലാൽ ശിവ് ബാലക്, രാജസ്ഥാൻ സ്വദേശിയായ ഗീവർദാലി ചന്ദ്, മുംബൈ സ്വദേശിയായ ഫൈദ ഹുസ്സൈൻ സിദ്ധീഖി എന്നിവരാണ് മരിച്ചത്. ത്വാഇഫിൽ നിന്ന് സെയിൽ വഴി മക്കയിലേക്കുള്ള റോഡിൽ ശറഫിയ എന്ന സ്ഥലത്തുവെച്ച്‌ ബുധനാഴ്ച രാവിലെ ഏഴു മണിക്കായിരുന്നു അപകടം.

നെസ്‌മ കമ്പനി ജീവനക്കാരായ 24 പേർ സഞ്ചരിച്ച ഡയാന വാഹനത്തിൽ അതിവേഗത്തിൽ വന്ന സ്വദേശി യുവാവി​​​െൻറ കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡ് ഡിവൈഡറിൽ തട്ടി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നവർ അപകടസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു.

മൃതദേഹങ്ങൾ കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ പരിക്കേറ്റവരെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ കാറോടിച്ച യുവാവിന്‍റെയും മറ്റു രണ്ട് ഇന്ത്യക്കാരുടെയും നില ഗുരുതരമാണ്.

Show Full Article
TAGS:Thayif Car Accident Four Indians Died saudi arabia gulf news malayalam news 
Next Story