Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടിച്ചിട്ട കാറിന് അടിയിൽപെട്ട്​ മലയാളി മരിച്ചു

text_fields
bookmark_border
  • റിയാദ്​ ശിഫയിൽ ചൊവ്വാഴ്​ച പുലർച്ചെയുണ്ടായ സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശി അബ്​ദുറസാഖാണ്​ ദാരുണമായി മരിച്ചത്​
ഇടിച്ചിട്ട കാറിന് അടിയിൽപെട്ട്​ മലയാളി മരിച്ചു
cancel

റിയാദ്: ഇടിച്ചിട്ട കാറി​​െൻറ അടിയിൽപെട്ട മലയാളി വെന്തുമരിച്ചു. റിയാദ്​ ശിഫയിലെ ദിറാബ്​ റോഡിൽ ചൊവ്വാഴ്​ച പുലർച്ചെയുണ്ടായ സംഭവത്തിൽ കരുനാഗപ്പള്ളി വഞ്ചിനോർത്ത് പുലിയൂർ സ്വദേശി കുളത്തിൽ തറയിൽ അബ്​ദുൽ റസാഖ് (52) ആണ്​ അതിദാരുണമായി മരിച്ചത്. 

ഇടിച്ച കാറിന്​ തീപിടിക്കുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന ഇദ്ദേഹത്തെ സൗദി പൗരൻ ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം കാറിനടിയിൽപെടുകയും കാർ പൂർണമായും കത്തിനശിച്ചതോടൊപ്പം ഇദ്ദേഹവും തീയിൽ പെട്ട് വെന്തു മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. 

സമീപത്തുള്ളവർ രക്ഷപ്പെടുത്താൻ  ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്​. സൗദി പൗരൻ വാഹനം റോഡിൽ കറക്കി കളിക്കുകയായിരുന്നവെന്നാണ് കരുതുന്നത്.  മൃതദേഹം ശുമേസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. 

അബ്​ദുൽ റസാഖി​​െൻറ മകൻ റിയാസ​ും സഹോദരി ഭർത്താവ്​ നൗഷാദും ദമ്മാമിൽ ഉണ്ട്. ഉമർകുട്ടി, പാത്തുമ്മ കുഞ്ഞ്​ എന്നിവരാണ്​ മാതാപിതാക്കൾ. ​ഭാര്യ: രജിതാമണി. നിയമപരമായ കാര്യങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ (കെ.എം.സി.സി), നിഹ്​മത്തുല്ല (പ്രവാസി സാംസ്കാരിക വേദി) എന്നിവർ രംഗത്തുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car Accident Malayali Died -Gulf news
Next Story