തുർക്കിയയിലെ വാഹനാപകടം: സൗദി അനുശോചിച്ചു
text_fieldsതുർക്കിയയിലുണ്ടായ വാഹനാപകടം (ഫയൽ ചിത്രം)
റിയാദ്: ശനിയാഴ്ച തുർക്കിയയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളെ സൗദി അറേബ്യ അനുശോചനമറിയിച്ചു.
തെക്കുകിഴക്കൻ തുർക്കിയയിലെ ഗാസിയാൻടെപ്, മാർഡിൻ പ്രവിശ്യകളിൽ 35 പേരുടെ മരണത്തിനിടയാക്കിയ അപകടങ്ങളിലാണ് വിദേശകാര്യ മന്ത്രാലയം അനുശോചനവും റിപ്പബ്ലിക് ഓഫ് തുർക്കിയയോടുള്ള ഐക്യദാർഢ്യവും അറിയിച്ചത്. ഗാസിയൻടെപ് പ്രവിശ്യയിൽ ബസും ആംബുലൻസും ഉൾപ്പെട്ട അപകടത്തിൽ 15 പേർ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർഡിൻ പ്രവിശ്യയിലെ ഡെറിക്കിൽ ട്രക്ക് നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ 19 പേർക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച തുർക്കിയയുടെ കരിങ്കടൽതീര പട്ടണമായ റെയ്സിൽ സൗദി വിനോദസഞ്ചാര സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ നില മെച്ചപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

