Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിൽ വാഹനാപകടം; ഉംറ സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് ഇന്ത്യക്കാരൻ മരിച്ചു
text_fieldsbookmark_border
മരണപ്പെട്ട സർഫറാസ് കസാം മുല്ല
റിയാദ്: ബഹ്റൈനിൽ നിന്ന് ഉംറക്ക് എത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മദീനക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബഹ്റൈൻ പ്രവാസികളായ മഹാരാഷ്ട്ര സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നത്.
കുർദുണ്ട സ്വദേശി സർഫറാസ് കസാം മുല്ലയാണ് ( 49)മരിച്ചത്. നാലുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേർക്കും പരിക്കേറ്റു. ഇതിൽ ഒരാൾ ഇപ്പോഴും ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസമാണ് ഉംറക്കായി ഇവർ ബഹ്റൈനിൽ നിന്ന് തിരിച്ചത്.
ഇന്ത്യൻ ക്ലബ് അംഗമായിരുന്ന സർഫറാസിന്റെ നിര്യാണത്തിൽ ക്ലബ് അനുശോചിച്ചു. ഞായറാഴ്ച വൈകുന്നേരം 7.30 ന് ക്ലബ്ബിൽ അനുശോചനയോഗം നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

