Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ വാഹനാപകടം; മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു

text_fields
bookmark_border
സൗദിയിൽ വാഹനാപകടം; മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു
cancel

ജിദ്ദ: സൗദിയിലെ യാംബു-ജിദ്ദ ഹൈവെ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് സ്വദേശി കുണ്ടറക്കാടൻ വേണു (54 )ആണ് മരിച്ചത്. യാംബുവിൽ നിന്നും ജിദ്ദയിലേക്ക് സൗദി റെഡിമിക്സ് കമ്പനിയുടെ സിമന്റ് മിക്‌സുമായി ഇദ്ദേഹം ഓടിച്ചു വരികയായിരുന്ന ലോറി ജിദ്ദയിൽ നിന്നും 230 കിലോമീറ്റർ അകലെ റാബഖിനടുത്ത് മസ്ദൂറ എന്ന സ്ഥലത്ത് വെച്ച് മറ്റൊരു ട്രൈലറുടെ പിറകിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം ഓടിച്ചിരുന്ന ലോറി പൂർണമായും കത്തി നശിച്ചു. ശനിയാഴ്ച്ച രാത്രി സംഭവിച്ച അപകടത്തിൽ വേണുവിന്റെ മൃതദേഹവും ഏറെക്കുറെ കത്തിക്കരിഞ്ഞ നിലയിലാണ്.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് കൺവീനർ മുഹമ്മദ്‌കുട്ടി പാണ്ടിക്കാട് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car accident in Saudi; A native of Malappuram Kondotti died
Next Story