മഖ്‌വ അൽജവ്വയിൽ വാഹനാപകടം; ഒമ്പത് പേർക്ക് പരിക്ക്
text_fieldsസൗദിയിലെ മഖ്‌വ ഗവർണറേറ്റിലെ അൽജവ്വയിലുണ്ടായ വാഹനാപകടം
ജിദ്ദ: തെക്കൻ സൗദിയിലെ മഖ്‌വ ഗവർണറേറ്റിലെ അൽജവ്വയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് പേർക്ക് പരിക്ക്. അധ്യാപകരും വിദ്യാർഥിയും ഡ്രൈവർമാരും ഉൾപ്പെടെ ഒമ്പത് പേർക്കാണ് പരിക്കേറ്റത്. വിദ്യാർഥികളെയും അധ്യാപകരെയും കൊണ്ട് സ്കൂളിലേക്ക് പോകുകയായിരുന്ന കാറും വാനും കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ ഒമ്പത് പേരിൽ ആറുപേർ അധ്യാപകരാണ്. ഒരു വിദ്യാർഥിക്കും രണ്ട് ഡ്രൈവർമാർക്കും സാരമായ പരിക്കുണ്ട്. വിവരമറിഞ്ഞ് ആംബുലൻസ് ടീമുകൾ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി അൽബാഹ റെഡ്ക്രസൻറ് വക്താവ് ഇമാദ് അൽമുൻസി പറഞ്ഞു. എല്ലാവരെയും അൽ മഖ്‌വ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

