Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ അഹ്സയിൽ കാറപകടം; അമ്മയും കുഞ്ഞും മരിച്ചു
text_fieldsbookmark_border
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി അമ്മയും കുഞ്ഞും മരിച്ചു. മദീനയിൽനിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ അൽ അഹ്സക്ക് സമീപം അപകടത്തിൽപെട്ട് മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്
സുഹൈലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. ഹൈദർ ഉള്ളാളിന്റെ മകളാണ് മരിച്ച സഫ. ദമ്മാമിൽ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു കുടുംബം.
Next Story

