Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസേ​വ​ന​ങ്ങ​ളി​ൽ...

സേ​വ​ന​ങ്ങ​ളി​ൽ വീ​ഴ്​​ച​വ​രു​ത്തി​യ ഉം​റ ക​മ്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി ഹ​ജ്ജ് - ഉം​റ മ​ന്ത്രാ​ല​യം

text_fields
bookmark_border
Hajj & Umrah
cancel

ജി​ദ്ദ: തീ​ർ​ഥാ​ട​ക​രോ​ടു​ള്ള ക​ട​മ​ക​ളും ബാ​ധ്യ​ത​ക​ളും നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ നി​ര​വ​ധി ഉം​റ ക​മ്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ് ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി. ഈ ​ക​മ്പ​നി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രിുക​യാ​ണെ​ന്നും പി​ഴ ചു​മ​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സേ​വ​ന​ത്തെ ബാ​ധി​ക്കു​ന്ന ഒ​രു അ​ലം​ഭാ​വ​വും അ​നു​വ​ദി​ക്കു​ക​യോ പൊ​റു​ക്കു​ക​യോ ചെ​യ്യി​ല്ല. ക​മ്പ​നി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്ന​ത്​ തു​ട​രും. തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി തീ​ർ​ഥാ​ട​ക​രു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക​യും കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യും.

ഉം​റ നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള തീ​ർ​ഥാ​ട​ക​ർ ശ​രി​യാ​യ​ ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്ര​മേ സേ​വ​ന​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​നും തിര​ഞ്ഞെ​ടു​ക്കാ​വൂ​യെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. തീ​ർ​ഥാ​ട​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക്​ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണി​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahLicenseCompaniesSaudi Arabia News
News Summary - Cancellation of licenses of defunct Umrah companies- Ministry of Hajj and Umrah
Next Story