Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി കനേഡിയൻ പ്രധാനമന്ത്രി മടങ്ങി

text_fields
bookmark_border
വിമാനത്താവളത്തിൽ പ്രൗഢമായ യാത്രയയപ്പ്
സൗദിയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി കനേഡിയൻ പ്രധാനമന്ത്രി മടങ്ങി
cancel

ജിദ്ദ: സൗദി അറേബ്യയിലെ ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയാക്കി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ജിദ്ദയിൽ നിന്നും സ്വദേശത്തേക്ക് മടങ്ങി. വെള്ളിയാഴ്ചയായിരുന്നു അദ്ദേഹം മടങ്ങിയത്. സന്ദർശനത്തിനിടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതായിരുന്നു സന്ദർശനം.

ജിദ്ദ കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കനേഡിയൻ പ്രധാനമന്ത്രിക്ക് ഔദ്യോഗികമായ യാത്രയയപ്പ് ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ മിഷാൽ ബിൻ അബ്​ദുൽ അസീസ്, സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ എന്നിവർ നേരിട്ടെത്തിയാണ് അദ്ദേഹത്തെ യാത്രയാക്കിയത്.

മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ മിഷാൽ ബിൻ അബ്​ദുൽ അസീസ് അദ്ദേഹത്തെ യാ​ത്രയാക്കുന്നു

കാനഡയിലെ സൗദി അംബാസഡർ അമൽ ബിൻത് യഹ്യ അൽ മൗല്ലമി, സൗദിയിലെ കനേഡിയൻ അംബാസഡർ ജീൻ ഫിലിപ്പ് ലി​േൻറാ എന്നിവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ അനുഗമിച്ചു.

ഇവർക്ക് പുറമേ, മക്ക റീജനൽ പൊലീസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ ജാബ്രി, മക്ക മേഖലയിലെ റോയൽ പ്രോട്ടോക്കോൾ ഓഫീസ് ജനറൽ മാനേജർ അഹമ്മദ് ബിൻ അബ്​ദുല്ല ബിൻ ളാഫിർ എന്നിവരുൾപ്പെടെ പ്രമുഖ നയതന്ത്രജ്ഞരും നിരവധി ഉന്നത സിവിൽ-സൈനിക ഉദ്യോഗസ്ഥരും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Canadian Prime Minister returns after completing Saudi Arabian visit
Next Story