Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് ബാധിതർക്ക്​...

കോവിഡ് ബാധിതർക്ക്​ സ്വയം പ്രതിരോധശേഷി ഉണ്ടാകുമോ?

text_fields
bookmark_border
കോവിഡ് ബാധിതർക്ക്​ സ്വയം പ്രതിരോധശേഷി ഉണ്ടാകുമോ?
cancel
camera_alt

ഡോ. ​ഷ​ർ​മി​ന സ​ലീം

പ​ത്തോ​ള​ജി​സ്​​റ്റ്​

ആ​സ്​​റ്റ​ർ

ഹോ​സ്​​പി​റ്റ​ൽ

അ​ൽ ഖി​സൈ​സ്

അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത പ​ല വാ​ക്കു​ക​ളും സു​പ​രി​ചി​ത​മാ​യ കാ​ല​മാ​ണ്​ കോ​വി​ഡ്​ കാ​ലം. ക്വാ​റ​ൻ​റീ​ൻ, ​െഎ​സൊ​ലേ​ഷ​ൻ എ​ന്നി​വ​യൊ​ക്കെ പോ​ലെ അ​ടു​ത്ത​കാ​ല​ത്ത്​ കൂ​ടു​ത​ലാ​യി കേ​ട്ട വാ​ക്കാ​ണ്​ ആ​ൻ​റി​ബോ​ഡി. രോ​ഗം ബാ​ധി​ച്ച ശേ​ഷ​മോ വാ​ക്സി​ൻ എ​ടു​ത്ത ശേ​ഷ​മോ ന​മ്മു​ടെ ശ​രീ​രം സ്വ​യം പ്ര​തി​രോ​ധ​ശേ​ഷി സൃ​ഷ്​​ടി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യു​ണ്ടാ​കു​ന്ന പ്രോ​ട്ടീ​നു​ക​ളാ​ണ് ആ​ൻ​റി​ബോ​ഡി​ക​ൾ. വീ​ണ്ടും അ​ണു​ബാ​ധ​യു​ണ്ടാ​കു​ന്ന​ത്​ ചെ​റു​ക്കാ​ൻ അ​വ സ​ഹാ​യി​ക്കും. ഈ ​സം​ര​ക്ഷ​ണം എ​ത്ര​ത്തോ​ളം നീ​ളു​മെ​ന്ന​ത് ഓ​രോ രോ​ഗ​ത്തി​നും ഓ​രോ വ്യ​ക്തി​ക്കും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. കോ​വി​ഡ്​ പ​ട​ർ​ന്ന​തോ​ടെ ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ആ​ൻ​റി​ബോ​ഡി ര​ണ്ട​ു​ത​രം

1. വൈ​റ​സ് ആ​ക്ര​മി​ക്കു​മ്പോ​ൾ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഉ​ൽ‌​പാ​ദി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ ആ​ൻ​റി​ബോ​ഡി​യാ​ണ് ഐ‌.​ജി.‌​എം (സാ​ധാ​ര​ണ ഏ​ഴു​മു​ത​ൽ 10 ദി​വ​സം വ​രെ). ഐ.​ജി.​എം പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വ് റി​പ്പോ​ർ​ട്ടാ​ണ് ല​ഭി​ച്ച​തെ​ങ്കി​ൽ നി​ങ്ങ​ൾ‌​ക്ക് രോ​ഗം ബാ​ധി​ച്ചി​രി​ക്കാ​മെ​ന്നോ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വൈ​റ​സി​നോ​ട് പ്ര​തി​ക​രി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നോ സൂ​ചി​പ്പി​ക്കു​ന്നു. ഐ.​ജി.​എം ക​ണ്ടെ​ത്തു​മ്പോ​ൾ ഇ​പ്പോ​ഴും രോ​ഗം ഉ​ണ്ടെ​ന്നോ അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ അ​ടു​ത്തി​ടെ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നോ അ​ർ​ഥ​മാ​ക്കാം. ഇ​ത്​ ഉ​യ​രു​ന്ന​തി​നു​ പി​ന്നാ​ലെ കു​റ​യു​ക​യും ചെ​യ്യും.

2. കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച​ശേ​ഷം 10-14 ദി​വ​സ​ത്തി​നു​ള്ളി​ൽ മി​ക്ക രോ​ഗി​ക​ളി​ലും സ്വ​യം ഉ​ണ്ടാ​കു​ന്ന ഒ​ന്നാ​ണ് ഐ.​ജി.​ജി ആ​ൻ​റി​ബോ​ഡി​ക​ൾ. അ​ണു​ബാ​ധ ഒ​ഴി​ഞ്ഞാ​ലും ഐ.​ജി.​ജി ആ​ൻ​റി​ബോ​ഡി​ക​ൾ ര​ക്ത​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു. അ​ങ്ങ​നെ അ​വ​ർ ദീ​ർ​ഘ​കാ​ല രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്നു.

പോ​സി​റ്റി​വ് ആ​ൻ​റി​ബോ​ഡി : കോ​വി​ഡി​നാ​യി ഒ​രു ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​േ​മ്പാ​ൾ അ​ത് പോ​സി​റ്റി​വ് ആ​ണെ​ങ്കി​ൽ അ​തി​ന​ർ​ഥം കോ​വി​ഡി​ന്​ കാ​ര​ണ​മാ​കു​ന്ന വൈ​റ​സ് നി​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യി​രി​ക്കാ​മെ​ന്നും ഇ​തി​നെ​തി​രെ ആ​ൻ​റി​ബോ​ഡി​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ്. കോ​വി​ഡിെൻറ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ൽ​പോ​ലും ആ​ൻ​റി​ബോ​ഡി​ക​ൾ പോ​സി​റ്റി​വ് ആ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ അ​ണു​ബാ​ധ​യു​ണ്ടെ​ങ്കി​ൽ ഇ​ത് സം​ഭ​വി​ക്കാം. ഇ​തി​നെ അ​സിം​പ്റ്റോ​മാ​റ്റി​ക് അ​ണു​ബാ​ധ എ​ന്ന് വി​ളി​ക്കു​ന്നു.

നെ​ഗ​റ്റി​വ് ആ​ൻ​റി​ബോ​ഡി :ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന നെ​ഗ​റ്റി​വാ​ണെ​ങ്കി​ൽ അ​തി​ന​ർ​ഥം നി​ങ്ങ​ളു​ടെ ര​ക്ത​ത്തി​ൽ കോ​വി​ഡി​ന് കാ​ര​ണ​മാ​കു​ന്ന വൈ​റ​സി​നു​ള്ള ആ​ൻ​റി​ബോ​ഡി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​െ​ല്ല​ന്നാ​ണ്. ഇ​തി​ന്​ പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്. കോ​വി​ഡ്​ വൈ​റ​സ് ശ​രീ​ര​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടാ​വി​ല്ല. അ​ല്ലെ​ങ്കി​ൽ, ന​മ്മു​​ടെ ശ​രീ​രം ആ​ൻ​റി​ബോ​ഡി സൃ​ഷ്​​ടി​ക്കു​ന്ന​തി​നു മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. ക​ണ്ടെ​ത്താ​നാ​കാ​ത്ത ആ​ൻ​റി​ബോ​ഡി​ക​ളു​ടെ അ​ള​വ് വ​ള​രെ കു​റ​വാ​ണ്.

അ​നി​ശ്ചി​ത​ത്വ​ത്തി​ലു​ള്ള ആ​ൻ​റി​ബോ​ഡി : ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന​ഫ​ലം 'ഇ​ക്വോ​ക്ക​ൽ' എ​ന്നാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ങ്കി​ൽ ഫ​ലം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ന്ന് ഇ​തി​ന​ർ​ഥം. ഓ​ർ​ക്കു​ക, ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന​ഫ​ലം കോ​വി​ഡ്​ നി​ർ​ണ​യി​ക്കാ​നു​ള്ള​ത​ല്ല. ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന ഫ​ല​മു​ണ്ടെ​ങ്കി​ലും ഏ​തെ​ങ്കി​ലും ഘ​ട്ട​ത്തി​ൽ കോ​വി​ഡ്​ ല​ക്ഷ​ണം കാ​ണു​ക​യാ​ണെ​ങ്കി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ക്വാ​റ​ൻ​റീ​ൻ ഉ​ൾ​പ്പെ​ടെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്കു​ക​യും ചെ​യ്യ​ണം.

ആ​ർ​ക്കൊ​ക്കെ പ​രി​ശോ​ധ​ന ന​ട​ത്താം : ഓ​രോ വ്യ​ക്തി​യു​ടെ​യും ആ​രോ​ഗ്യ​ത്തി​ന്​ അ​നു​സൃ​ത​മാ​യി വേ​ണം പ​രി​ശോ​ധ​ന ന​ട​ത്താ​ൻ. പ്രാ​യ​മാ​യ​വ​ർ​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​വ​ർ, പ്ര​മേ​ഹം, അ​മി​ത​വ​ണ്ണം, ഹൃ​ദ്രോ​ഗം, ആ​സ്ത്​​മ, സി‌.​പി.‌​ഡി പോ​ലു​ള്ള ആ​രോ​ഗ്യ​സ്ഥി​തി ഉ​ള്ള​വ​ർ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ എ​ന്നി​വ​ർ ഡോ​ക്ട​റു​മാ​യി ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നം എ​ടു​ക്കു​ക. അ​ടു​ത്തി​ടെ യാ​ത്ര ചെ​യ്ത​വ​രോ അ​ല്ലെ​ങ്കി​ൽ രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​രോ ആ​ണോ​യെ​ന്ന് മ​ന​സ്സി​ലാ​ക്കി വേ​ണം ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ.


ഇ​നി​യും സം​ശ​യ​ങ്ങ​ളു​ണ്ടോ? ഡോ​ക്​​ട​റോ​ട്​ ചോ​ദി​ക്കാം

കേ ാ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ഇ​തു​വ​രെ നേ​രി​ടാ​ത്ത അ​നു​ഭ​വ​ങ്ങ​ളാ​യ​തി​നാ​ൽ രോ​ഗ​ബാ​ധി​ത​രു​ടെ ആ​ശ​ങ്ക​ക​ളും പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​ശ​യ​ദൂ​രീ​ക​ര​ണ​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മ​വും' ആ​സ്​​റ്റ​റും ചേ​ർ​ന്നൊ​രു​ക്കു​ന്ന വെ​ബി​നാ​റി​ലൂ​ടെ. ലോ​കാ​രോ​ഗ്യ ദി​ന​മാ​യ ഏ​പ്രി​ൽ ഏ​ഴി​ന്​ രാ​ത്രി ഏ​ഴി​നാ​ണ്​ (യു.​എ.​ഇ സ​മ​യം) വെ​ബി​നാ​ർ. 'ന്യൂ​വേ​ൾ​ഡ്​ ന്യൂ ​ഹോ​പ്​' കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യ വെ​ബി​നാ​റി​ൽ ആ​സ്​​റ്റ​റി​ലെ വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​ർ സം​ശ​യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി പ​റ​യും. ലോ​ക​ത്തി​െൻറ ഏ​ത്​ ഭാ​ഗ​ത്തു​ള്ള​വ​ർ​ക്കും പ​​ങ്കെ​ടു​ക്കാം. സൗ​ജ​ന്യ ര​ജി​സ്​​ട്രേ​ഷ​ന്​ www.madhyamam.com/webinar എ​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ഫോ​ൺ: +971 55 521 0987.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story