Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാമ്പുവിൽ സൗജന്യ...

യാമ്പുവിൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് നാളെ

text_fields
bookmark_border

യാമ്പു: യാമ്പു മലയാളി അസോസിയേഷൻ (വൈ. എം. എ) ‘ജെംസ്’ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നി ർണയ ക്യാമ്പ് വെള്ളിയാഴ്ച യാമ്പു അൽ മനാർ ഇൻറർ നാഷനൽ സ്‌കൂളിൽ (ബോയ്സ്) നടക്കും. രാവിലെ എട്ട്​ മുതൽ 12 വരെ നടക്കുന് ന മെഡിക്കൽ പരിശോധനയിലും ഉച്ചക്ക് ശേഷമുള്ള ആരോഗ്യ ബോധവത്‌കരണ പരിപാടിയിലും നൂറുകണക്കിന്​ പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.


ക്യാമ്പിലെ മെഡിക്കൽ സേവനങ്ങൾ സൗജന്യമാണ്. വിദഗ്​ധ ഡോക്ടർമാരുടെയും ടെക്‌നീഷ്യൻമാരുടെയും സേവനം ജനറൽ മെഡിക്കൽ പരിശോധനയും ക്യാമ്പിൽ ലഭിക്കും.
വൈ.എം.എ പ്രസിഡൻറ് അബൂബക്കർ മേഴത്തൂരി​​​െൻറ അധ്യക്ഷതയിൽ സ്വാഗത സംഘം യോഗം ചേർന്നു.

വൈസ് പ്രസിഡൻറ് സലിം വേങ്ങര, സെക്രട്ടറി അസ്‌ക്കർ വണ്ടൂർ, ജനറൽ കൺവീനർ അബ്്ദുൽ കരീം പുഴക്കാ ട്ടിരി, സോജി ജേക്കബ്, ബൈജു വിവേകാനന്ദൻ, എ.പി സാക്കിർ , അലി വെള്ളക്കാട്ടിൽ, സിദ്ദീഖുൽ അക്ബർ, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 898 7407, 056 689 1976, 055 383 5873 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campsoudi news
News Summary - camp-soudi news
Next Story