Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് -ദമ്മാം...

റിയാദ് -ദമ്മാം ഹൈവേയിലെ വേഗത പരിഷ്കരണം രണ്ടാഴ്​ചക്കകം:വേഗതാ പരിഷ്​കാരം-ഓരോ പത്ത് കിലോമീറ്ററിലും കാമറ സ്ഥാപിക്കും 

text_fields
bookmark_border
റിയാദ് -ദമ്മാം ഹൈവേയിലെ വേഗത പരിഷ്കരണം രണ്ടാഴ്​ചക്കകം:വേഗതാ പരിഷ്​കാരം-ഓരോ പത്ത് കിലോമീറ്ററിലും കാമറ സ്ഥാപിക്കും 
cancel

റിയാദ്: രാജ്യത്തെ ചില അതിവേഗ ഹൈവേകളിലെ വേഗതാപരിധി 120 കിലോമീറ്ററില്‍ നിന്ന് 140 ആക്കി ഉയര്‍ത്തിയ സാഹചര്യത്തില്‍ നിരത്തുകളില്‍ വേഗനിരീക്ഷണത്തിന്​ കൂടുതല്‍ കാമറ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രാലയം. ഓരോ പത്ത് കിലോമീറ്ററിലും കാമറ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വകുപ്പുമന്ത്രി മാജിദ് അല്‍അര്‍ഖൂബി പറഞ്ഞു. വേഗത പരിധി ഉയര്‍ത്തിയതായി പ്രഖ്യാപനം വന്ന ഹൈവേകളിലെ ബോര്‍ഡ് സ്ഥാപിക്കല്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കാറുകള്‍ ഉള്‍പ്പെടെ ചെറുവാഹനങ്ങള്‍ക്ക് 140 കിലോമീറ്റർ, ബസുകള്‍ക്ക് 100 കി.മീ, ട്രക്കുകള്‍ക്ക് 80 കി.മീ എന്നിങ്ങിനെയാണ് വേഗത നിശ്​ചയിച്ചിരിക്കുന്നത്. വേഗത വര്‍ധിപ്പിക്കുമ്പോള്‍ അപകടം കുറക്കാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ തിരക്കേറിയ പാതകളിൽ ഒന്നായ റിയാദ്- ^ദമ്മാം ഹൈവേയിലെ വേഗത പരിഷ്കരണം രണ്ടാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് അല്‍അർഖൂബി കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscamera news -Gulf News
News Summary - camera news - Saudi Gulf News
Next Story