വരുന്നു, സൗദിയിൽ ഒട്ടകങ്ങൾക്കായി ആശുപത്രി
text_fieldsറിയാദ്: ഒട്ടകങ്ങളെ ചികിത്സിക്കാൻ ലോകത്തിലെ ഏറ്റവുംവലിയ ആശുപത്രിയൊരുക്കാന്‍ സൗ ദി അറേബ്യ. നൂറു ദശലക്ഷം റിയാല്‍ ചെലവിലാണ് അല്‍ഖസീമില്‍ ആശുപത്രി നിർമിക്കുന്നത്. സ ലാം വെറ്ററിനറി ഹോസ്പിറ്റൽ ഫോർ കാമൽസ് എന്നാണ് ആശുപത്രിയുടെ പേര്.
അറേബ്യന്‍ പാരമ ്പര്യത്തിെൻറ അഭിവാജ്യ ഘടകമായ ഒട്ടകങ്ങള്‍ക്കായി നൂറു മില്യൻ ചെലവിൽ പ്രത്യേക ആശുപത്രിതന്നെ ഒരുക്കുകയാണ് സൗദി. കൃഷി, ജല, പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലാണ് ആശുപത്രി പദ്ധതി. അറബികളുടെ ആഡംബരത്തിെൻറ പ്രതീകം കൂടിയാണ് ഒട്ടകങ്ങള്‍. ഒട്ടകപരിചരണത്തിന് വലിയ സൗകര്യങ്ങളൊരുക്കാറുണ്ട് സൗദി പൗരന്മാർ. ഇവയുടെ സൗന്ദര്യ- ഓട്ട മത്സരങ്ങള്‍ക്ക് വന്‍തുകയാണ് സമ്മാനമായി നല്കാറുള്ളതും.
ഒട്ടകങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകാനും അതുസംബന്ധിച്ച് ഗവേഷണം നടത്താനും ഇവിടെ സൗകര്യമുണ്ടാകും. 2012ൽ സൗദിയില്‍ പടര്‍ന്നുപിടിച്ച മെര്‍സ് വൈറസിെൻറ ഉത്ഭവം ഒട്ടകങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ രാജ്യത്തൊട്ടാകെ ഒട്ടകങ്ങള്‍ക്ക് കുത്തിവെപ്പ് നിര്‍ബന്ധമാക്കി. പുതിയ ആശുപത്രിയൊരുങ്ങുന്നതോടെ ഇവക്കുള്ള പരിഹാരം കൂടിയാണ് തയാറാവുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.