ഒട്ടകത്തോട് ക്രൂരമായി പെരുമാറിയ ജീവനക്കാരനെ മുനിസിപ്പാലിറ്റി പിരിച്ചുവിട്ടു
text_fieldsജിദ്ദ: ഒട്ടകത്തോട് ക്രൂരമായി പെരുമാറിയ അറവുശാല ജീവനക്കാരനെ മക്ക മുനിസിപ്പാലിറ്റി പിരിച്ചുവിട്ടു. അറവുശാലയിലെത്തിച്ച ഒട്ടകത്തെ ജീവനക്കാരൻ ക്രൂരമായി മർദിക്കുന്ന വീഡിേയാ സൗദിയിൽ വൈറലായിരുന്നു. സംഭവം കണ്ടുകൊണ്ട് നിന്ന സ്വദേശി പൗരനാണ് വീഡിയോ ഷൂട്ട് ചെയ്തത്. മർദനം തടയാൻ അദ്ദേഹം ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
ഒരുമിനിറ്റിലേറെ നീണ്ട വീഡിയോ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെ വൻ പ്രതിഷേധം ഉയർന്നു. ഉടനടി പ്രതികരിച്ച മക്ക മുനിസിപ്പാലിറ്റി അറവുശാല ഗാർഡ് ഉൾപ്പെടെ സംഭവത്തിൽ ഉൾപ്പെട്ട എല്ലാ ജീവനക്കാർക്കുമെതിരെ ശിക്ഷാനടപടി സ്വീകരിച്ചു. സുഡാൻ സ്വദേശിയായ ഗാർഡ്, ഒട്ടകങ്ങളെ ഉപദ്രവിച്ച അറവുശാലയിലെ മറ്റുജീവനക്കാർ എന്നിവരെ പിരിച്ചുവിടുമെന്നും അവർ മുനിസിപ്പാലിറ്റിക്ക് കീഴിലെ മറ്റേതെങ്കിലും അറവുശാലകളിൽ മേലിൽ ജോലിക്ക് കയറുന്നത് തടയുമെന്നും മുനിസിപ്പാലിറ്റി വക്താവ് ഉസ്മാൻ മാലി പ്രസ്താവിച്ചു. അറവുശാല കോൺട്രാക്ടർക്ക് എതിരെയും പിഴയും മറ്റുശിക്ഷാനടപടികളും സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
