Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ത്വാഇഫ് ഒട്ടകമേളക്ക് പ്രൗഢ സമാപനം
text_fieldsbookmark_border
ജിദ്ദ: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നാമധേയത്തിലുള്ള ത്വാഇഫ് ഒട്ടകമേള സമാപിച്ചു. സമാപന ചടങ്ങിൽ പെങ്കടുക്കാൻ അമീർ മുഹമ്മദും അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ശനിയാഴ്ച തന്നെ ത്വാഇഫിൽ എത്തിയിരുന്നു. 787 ഇനങ്ങളിലായി 11,186 ഒട്ടകങ്ങളാണ് മേളയുടെ ഭാഗമായത്. ഇൗയിനത്തിലെ ഗിന്നസ് റെക്കോഡും ത്വാഇഫ് മേളക്ക് ലഭിച്ചു. സമാപന ചടങ്ങുകളിൽ സൗദി, അബുദബി കിരീടാവകാശികൾക്ക് പുറമേ, ബഹ്റൈൻ യുവജനക്ഷേമ, കായിക സുപ്രീം കൗൺസിൽ പ്രസിഡൻറ് ശൈഖ് നാസർ ബിൻ ഹമദ് ആൽഖലീഫയും നിരവധി ഉേദ്യാഗസ്ഥ പ്രമുഖരും പെങ്കടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
