Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാഹോദര്യം വിളിച്ചോതി...

സാഹോദര്യം വിളിച്ചോതി മുസ്‌ലിം വേൾഡ് ലീഗ് സമ്മേളനം

text_fields
bookmark_border
സാഹോദര്യം വിളിച്ചോതി മുസ്‌ലിം വേൾഡ് ലീഗ് സമ്മേളനം
cancel
camera_alt

മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗ് റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള മു​സ്‌​ലിം പ​ണ്ഡി​ത​സ​മ്മേ​ള​നം 

Listen to this Article

റിയാദ്: ലോകത്തെയും മുസ്‌ലിം ന്യൂനപക്ഷരാജ്യങ്ങളിലെയും പ്രമുഖ മുസ്‌ലിം പണ്ഡിതന്മാരെയും മുസ്‌ലിം നേതാക്കളെയും പങ്കെടുപ്പിച്ച് മുസ്‌ലിം വേൾഡ് ലീഗ് (എം.ഡബ്ല്യു.എൽ) സംഘടിപ്പിച്ച ആഗോള പണ്ഡിത സമ്മേളനം റിയാദിൽ സമാപിച്ചു. ഇസ്‌ലാമിക 'മത അനുയായികൾക്കിടയിൽ പൊതുവായ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫോറം' എന്ന ശീർഷകത്തിലായിരുന്നു സമ്മേളനം. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്ന് പ്രതിനിധികൾ പങ്കെടുത്തു.


ഇസ്‌ലാമിക ലോകത്തും മുസ്‌ലിംകൾ പൊതുവായും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വിഷയങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്തു. 'സാധാരണ മാനുഷിക മൂല്യങ്ങളെക്കുറിച്ചുള്ള അന്തിമ ആശയവിനിമയവും പ്രഖ്യാപനവും' എന്ന നയരേഖ സമ്മേളനത്തിൽ പുറത്തിറക്കി.

മതം എല്ലാ നാഗരികതയുടെയും കേന്ദ്രമാണെന്നും മനുഷ്യസമൂഹങ്ങളിലെ ആശയങ്ങളുടെ രൂപവത്കരണത്തിലും വികാസത്തിലും അത് വഹിച്ച പങ്ക് സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തിയതാണെന്നും ചർച്ചയിൽ സംസാരിച്ചവർ വിശദീകരിച്ചു. മതവിശ്വാസികൾ ആത്മീയമായി മറ്റുള്ളവരെ പ്രചോദിപ്പിക്കാനും മതത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ ഇല്ലായ്‌മ ചെയ്യാനും പരിശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

മതത്തി‍െൻറ പേരിൽ ചില വ്യക്തികൾ ചെയ്യുന്ന തെറ്റായ ആചാരങ്ങളിൽനിന്ന് അവരെ മോചിപ്പിക്കാനുള്ള ശ്രമം അനിവാര്യമായി നടക്കേണ്ടതാണെന്നും ആത്മീയവും നവീകരണപരവുമായ ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കുന്ന പ്രവണതകൾ ചെറുക്കാൻ കഴിയേണ്ടതുണ്ടെന്നും യോഗം ഊന്നിപ്പറഞ്ഞു. ആത്മാർഥമായ ഇച്ഛാശക്തി, ശക്തമായ ദൃഢനിശ്ചയം, ജ്ഞാനപൂർണമായ നടപടികൾ സ്വീകരിക്കൽ എന്നിവയിലൂടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും.

ഒരു പ്രശ്നത്തിനുള്ള പരിഹാരത്തിനായി അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ്മയും സംവിധാനങ്ങളും ഉപയോഗപ്പെടുത്താൻ കഴിയും. തങ്ങളുടെ പൊതുദർശനങ്ങൾ പ്രകടിപ്പിക്കാനും മനുഷ്യരാശിയുടെ ഭൂരിഭാഗവും ഇപ്പോൾ കടന്നുപോകുന്ന വഴി ശരിയാക്കാൻ സംഭാവന നൽകാനുമുള്ള അവസരമായും ഇത്തരം സൗഹൃദ കൂട്ടായ്മകൾ ഉപകരിക്കുമെന്ന് പരിപാടിയിൽ സംബന്ധിച്ചവർ വിലയിരുത്തി.


ഓരോ മതത്തി‍െൻറയും സംസ്‌കാരത്തി‍െൻറയും വിഭാഗത്തി‍െൻറയും തനതായ സ്വഭാവ സവിശേഷതകൾ വിലമതിക്കപ്പെടേണ്ടതും മാനുഷിക വൈവിധ്യത്തി‍െൻറ ഒരു രൂപമായി അംഗീകരിക്കേണ്ടതും കൈക്കൊള്ളേണ്ടുന്ന നയനിലപാടാണെന്നും പണ്ഡിത സമ്മേളനം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim World League Conference
News Summary - Call for Brotherhood Muslim World League Conference
Next Story