കാലിക്കറ്റ് പ്രീമിയർ ലീഗ് സീസൺ ഒന്ന്
text_fieldsകാലിക്കറ്റ് പ്രീമിയർ ലീഗ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
ദമ്മാം: കാലിക്കറ്റ് ക്രിക്കറ്റ് കൂട്ടായ്മ ഒരുക്കുന്ന കാലിക്കറ്റ് പ്രീമിയർ ലീഗ് സീസൺ ഒന്ന് മേയ് 25, 26 തീയതികളിൽ ദമ്മാം ഗൂക്കാ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഐ.പി.എൽ മാതൃകയിലാണ് ടൂർണമെന്റ്. ജില്ലയിലെ വിവിധ ടൗണുകളുടെ പേരിൽ എട്ട് ടീമുകളെ ഉൾപ്പെടുത്തി ലീഗ് അടിസ്ഥാനത്തിലാണ് മത്സരം.
വിന്നേഴ്സിനു 4444 റിയാൽ കാഷ് പ്രൈസും കെന്റ് നൽകുന്ന ട്രോഫിയും, റേണ്ണഴ്സനേ് 2222 റിയാൽ കാഷ് പ്രൈസും ഫോകസ് ലൈൻ നൽകുന്ന ട്രോഫിയും സമ്മാനിക്കും. ഇ.സി.സി താമരശ്ശേരി ബ്ലാസ്റ്റേഴ്സ്, വടകര ടെസ്കേഴ്സ്, റഫ വൈ.സി.സി കിണാശ്ശേരി, ഹിറ്റേഴ്സ് പാവയിൽ, റോയൽസ് തെക്കേപ്പുറം, ക്ലബ് അൽ അർഫി തെക്കേപ്പുറം, റെഡ് ആരോസ് തിരുവണ്ണൂർ, ഫറോക്ക് സൂപ്പർ കിംഗ്സ് എന്നീ ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. ടൂർണമെന്റിനുശേഷം സുഹറാബ് കോഴിക്കോടിന്റെയും സിനാജിന്റെയും കുമാറിന്റെയും നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലന കോച്ചിങ് നടത്തും.
ടൂർണമെന്റിൽ സൗദി ദേശീയ ക്രിക്കറ്റ് ടീമിൽ വൈസ് ക്യാപ്റ്റനായിരുന്ന സുഹറാബ് കോഴിക്കോടിനെ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കാലിക്കറ്റ് ക്രിക്കറ്റ് കൂട്ടായ്മ പ്രസിഡന്റ് അസ്ലം ഫറോക്, ജനറൽ സെക്രട്ടറി ജോജോ അടിവാരം, ട്രഷറർ ഫവാസ്, കമ്മിറ്റി ചെയർമാൻ സുഹറാബ്, വൈസ് ചെയർമാൻ കുമാർ, കൺവീനർ സിനാജ്, സോഷ്യൽ മീഡിയ കൺവീനർ ഉനൈസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

