തബലിസ്റ്റ് ഷാജഹാൻ ബാബുവിന് സംഗീതസാന്ദ്രമായ യാത്രയയപ്പൊരുക്കി കാലിക്കറ്റ് മ്യൂസിക് ലവേഴ്സ്
text_fieldsപ്രവാസത്തിന് വിരാമമിട്ടു മടങ്ങുന്ന ഷാജഹാൻ ബാബുവിന് കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് യാത്രയയപ്പ് നൽകിയപ്പോൾ.
ജിദ്ദ: മൂന്നര പതിറ്റാണ്ടിലധികമായ തൻറെ പ്രവാസത്തിന് വിരാമമിട്ടുകൊണ്ട് മടങ്ങുന്ന കോഴിക്കോട് മീഞ്ചന്ത സ്വദേശി ഷാജഹാൻ ബാബുവിന് കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന്റെ നേതൃത്വത്തിൽ സംഗീതസാന്ദ്രമായ യാത്രയയപ്പ് നൽകി. ജിദ്ദയിലെ സംഗീത വേദികളിലെ സ്ഥിരസാന്നിധ്യവും തബലിസ്റ്റുമായ ഇദ്ദേഹം കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. 35 വർഷത്തോളമായി സൗദിയിലെ പ്രമുഖ ഡയറി ഫുഡ് നിർമാണ കമ്പനിയായ സഡാഫ്കോയിലെ (സൗദി മിൽക്ക്) ജീവനക്കാരനായിരുന്നു. കഴിഞ്ഞ ആറു വർഷമായി മക്ക ബ്രാഞ്ചിൽ സ്റ്റോർ സൂപ്പർവൈസർ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് മടക്കം.
ജിദ്ദ സീസൺസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന ഗായകൻ മിർസ ശരീഫ് ഷാജഹാൻ ബാബുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് പ്രസിഡന്റ് അബ്ദുറഹ്മാൻ മാവൂർ ഉപഹാരം കൈമാറി. മുസാഫിർ, കിസ്മത്ത് മമ്പാട്, ഇഖ്ബാൽ പൊക്കുന്ന്, വി.പി ഹിഫ്സുറഹ്മാൻ, അഡ്വ. ഷംസുദ്ദീൻ, കബീർ കൊണ്ടോട്ടി, യൂസഫ് ഹാജി, സീതി കൊളക്കാടൻ, റജിയ വീരാൻ, ജോതി ബാബുകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. നാട്ടിൽ നിന്നുള്ള നിരവധി മുൻ പ്രവാസികൾ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. മറുപടി പ്രസംഗത്തിൽ പ്രവാസത്തിലെ അനുഭവങ്ങളും സുഹൃത് ബന്ധങ്ങളെയും പറ്റി വിവരിച്ചുകൊണ്ട് ഇടറുന്ന വാക്കുകളാൽ ഷാജഹാൻ ബാബു എല്ലാവർക്കും നന്ദി അറിയിച്ചു. ആഷിക് റഹീം അവതാരകനായിരുന്നു. സെക്രട്ടറി സാലിഹ് കാവോട് സ്വാഗതവും സുധീർ അൻസാർ നന്ദിയും പറഞ്ഞു. അഷ്റഫ് അൽ അറബി, റിയാസ് കള്ളിയത്ത്, നൗഷാദ് കളപ്പാടൻ, ഷമർജാൻ തുടങ്ങിയവർ നേതൃത്വം നൽകി. കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് പ്രദർശിപ്പിച്ച ഷാജഹാൻ ബാബുവിൻ്റ പ്രവാസ ജീവിത മുഹൂർത്തങ്ങൾ പകർത്തിയ വ്യത്യസ്തമായ വീഡിയോ ക്ലിപ്പ് സദസ്സിന് പുതിയ അനുഭവമായി.
മിർസ ശരീഫ് ഷാജഹാൻ ബാബുവിനെ പൊന്നാട അണിയിച്ചപ്പോൾ
കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ലൈവ് ഓർക്കസ്ട്ര ടീമിൻറെ നേതൃത്വത്തിൽ ജിദ്ദയിലെ ഗായകർ ഒന്നൊന്നായി അണിനിരന്നു കൊണ്ട് പാട്ടിൻറെ പാലാഴി തീർത്ത സംഗീതവിരുന്ന് സദസ്സിന് മനം കുളിർക്കുന്ന സംഗീതാനുഭവമായി.മിർസ ശരീഫ്, ബൈജു ദാസ്, മൻസൂർ ഫറോക്ക്, മുജീബ് വൈക്കത്ത്, നൂഹ് ബീമാപള്ളി, നാസർ മോങ്ങം, ഖമറുദ്ദീൻ, സാദിഖലി തുവ്വൂർ, മുംതാസ് അബ്ദുറഹ്മാൻ, സോഫിയ സുനിൽ, ബീഗം ഖദീജ, ജാഫർ വയനാട്, നാഫിസ് റസാക്ക്, സീതി കൊളക്കാടൻ, അഷ്റഫ് കോമു, റഈസാ അമീർ, ഐഷാ നാസർ തുടങ്ങിയവർ ഗാനമാലപിച്ചു. ഷാനവാസ് ഷാനു (കീബോർഡ്), മൻസൂർ ഫറോക്ക് (ഹാർമോണിയം), മനാഫ് മാത്തോട്ടം, രാജ് കുമാർ തുവ്വൂർ (തബല), കിരൺ കലാനി (റിഥം പാഡ്) എന്നിവർ പശ്ചാതല സംഗീതമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

