റിയാദ് ടാക്കീസ് - അറാബ്കോ കലണ്ടർ പ്രകാശനം
text_fieldsറിയാദ് ടാക്കീസ് പുതുവർഷ കലണ്ടർ അറാബ്കോ കാർഗോ എം.ഡി. രാമചന്ദ്രൻ പ്രകാശനം ചെയ്യുന്നു
റിയാദ്: കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസും അറാബ്കോ കാർഗോയും ചേർന്ന് പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. സുലൈ അറാബ്കോ കാർഗോയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ എം.ഡി. രാമചന്ദ്രൻ, റിയാദ് ടാക്കീസ് പ്രസിഡൻറ് നൗഷാദ് ആലുവക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, കോഓഡിനേറ്റർ ഷൈജു പച്ച, ഐ.ടി കൺവീനർ ലുബൈബ്, ആർട്സ് കൺവീനർ ഹരി കായംകുളം, ജോയൻറ് സെക്രട്ടറി സജീർ സമദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സനൂപ് രയരോത്ത്, അനസ് വള്ളിക്കുന്നം, ബാലഗോപാലൻ, ജോണി തോമസ്, ഷൈജു നിലമ്പൂർ, ഇംതിയാസ് എന്നിവർ സംബന്ധിച്ചു.

