മലപ്പുറം ജില്ല ഒ.െഎ.സി.സി കലണ്ടർ പ്രകാശനം
text_fieldsഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടർ ബദ്ർ അൽ തമാം ഗ്രൂപ് മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ അബ്ദുൽ മജീദ് നഹക്കു കോപ്പി നൽകി പ്രകാശനം ചെയ്യുന്നു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ബദ്ർ അൽ തമാം പോളിക്ലിനിക്ക് ഗ്രൂപ്പിെൻറ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.
ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ബദ്ർ അൽ തമാം ഗ്രൂപ് മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ മുതിർന്ന ഒ.ഐ.സി.സി നേതാവ് അബ്ദുൽ മജീദ് നഹക്കു ആദ്യ കോപ്പി നൽകിയാണ് പ്രകാശനകർമം നിർവഹിച്ചത്.
ഒ.ഐ.സി.സി നേതാക്കളായ സി.എം. അഹമ്മദ്, ഇബ്രാഹിം പേങ്ങാടൻ, ഹക്കീം പാറക്കൽ, ഹുസൈൻ ചുള്ളിയോട്, ആസാദ് പോരൂർ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, അലവി ഹാജി, മുജീബ് പാക്കട, അസ്കർ കാളികാവ്, ഉമർ മങ്കട, ഫൈസൽ മക്കരപ്പറമ്പ്, മുഹമ്മദ് ഓമാനൂർ, ഉസ്മാൻ പോത്തുകല്ല്, റിയാസ് കാളികാവ്, ഷിബു കാളികാവ്, ഗഫൂർ കാളികാവ്, ഷൈജു കൊണ്ടോട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

