Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്രഞ്ച്​ സഹകരണത്തെ...

ഫ്രഞ്ച്​ സഹകരണത്തെ സ്വാഗതംചെയ്ത് മന്ത്രിസഭ

text_fields
bookmark_border
king salman
cancel
camera_alt

ജി​ദ്ദ അ​ൽ സ​ലാം കൊ​ട്ടാ​ര​ത്തി​ൽ ചേ​ർ​ന്ന സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

റി​യാ​ദ്: കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​പ്പെ​ട്ട സൗ​ദി-​ഫ്ര​ഞ്ച് സ​ഹ​ക​ര​ണ​ത്തെ സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗം സ്വാ​ഗ​തം​ചെ​യ്തു. ഫ്ര​ഞ്ച് പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും അ​ന​ന്ത​ര​ഫ​ല​ങ്ങ​ളും യോ​ഗം ച​ർ​ച്ച​ചെ​യ്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള ച​രി​ത്ര​പ​ര​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ ബ​ന്ധ​ങ്ങ​ളും അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും കാ​ബി​ന​റ്റ് അ​വ​ലോ​ക​നം ചെ​യ്തു.

ഊ​ർ​ജ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് രാ​ജ്യ​വും ഫ്രാ​ൻ​സും പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യെ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വി​ഷ​യ​ത്തി​ൽ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ ച​ട്ട​ക്കൂ​ട​നു​സ​രി​ച്ചു​ള്ള പാ​രി​സ് ഉ​ട​മ്പ​ടി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​ബ​ദ്ധ​ത​യെ​യും മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. ജി​ദ്ദ അ​ൽ​സ​ലാം കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​ൽ​മാ​ൻ രാ​ജാ​വ് ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​രു​ടെ ക​ർ​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലും നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ച്ച​ത് കൂ​ട്ടാ​യ പ്ര​യ​ത്ന​വും ദൈ​വാ​നു​ഗ്ര​ഹ​വും​കൊ​ണ്ടാ​ണെ​ന്ന് പ​റ​ഞ്ഞു. ഇ​രു ഹ​റ​മു​ക​ളെ പ​രി​പാ​ലി​ക്കാ​നും അ​വി​ടെ​യെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കാ​നും രാ​ജ്യ​ത്തെ പ്രാ​പ്ത​മാ​ക്കി​യ​തി​ന് അ​ദ്ദേ​ഹം ദൈ​വ​ത്തി​ന് സ്തു​തി​യ​ർ​പ്പി​ച്ചു. ഹ​ജ്ജി​​ന്റെ വി​ജ​യ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി​യ എ​ല്ലാ അ​ധി​കാ​രി​ക​ളു​ടെ​യും സേ​വ​നം സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് പ​റ​ഞ്ഞ രാ​ജാ​വ് ഈ ​സ​മ​ർ​പ്പ​ണ​ത്തി​ന് പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു.

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നും സ​മാ​ധാ​ന​വും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​നും വി​ക​സ​ന​വും സ​മൃ​ദ്ധി​യും കൈ​വ​രി​ക്കാ​നു​മു​ള്ള അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ളി​ൽ രാ​ഷ്​​ട്ര​ത്തി​​ന്റെ സ​മീ​പ​കാ​ല പ​ങ്കാ​ളി​ത്തം മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്ത​താ​യി മാ​ധ്യ​മ​മ​ന്ത്രി സ​ൽ​മാ​ൻ ബി​ൻ യൂ​സു​ഫ് അ​ൽ ദോ​സ​രി​യെ ഉ​ദ്ധ​രി​ച്ച് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

2023-2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള സം​യു​ക്ത പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി, വി​വി​ധ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രാ​ഷ്​​ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഏ​കോ​പി​ച്ച് നീ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് മോ​സ്കോ​യി​ൽ ന​ട​ന്ന ജി.​സി.​സി-​റ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ൻ സം​ഭാ​ഷ​ണം എ​ന്നി​വ​യും അ​വ​ലോ​ക​ന​വി​ധേ​യ​മാ​യി. എ​ണ്ണ വി​പ​ണി​യു​ടെ സ്ഥി​ര​ത​യും സ​ന്തു​ലി​താ​വ​സ്ഥ​യും ഉ​റ​പ്പാ​ക്കാ​ൻ ഒ​പെ​ക് പ്ല​സ്​ രാ​ജ്യ​ങ്ങ​ൾ ന​ട​ത്തു​ന്ന മു​ൻ​ക​രു​ത​ൽ ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ തു​ട​രാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ഭി​വൃ​ദ്ധി​യും പു​രോ​ഗ​തി​യും കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജ്യം സ്വീ​ക​രി​ച്ച സാ​മ്പ​ത്തി​ക പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് 2023ലെ ​ലോ​ക മ​ത്സ​ര​ക്ഷ​മ​ത ഇ​യ​ർ​ബു​ക്ക് റി​പ്പോ​ർ​ട്ടി​ൽ രാ​ജ്യം കൈ​വ​രി​ച്ച മി​ക​വെ​ന്ന് കാ​ബി​ന​റ്റ് വി​ല​യി​രു​ത്തി.

സൗ​ദി ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ അ​തോ​റി​റ്റി​യെ (എ​സ്.​എ.​ഐ.​പി) ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സെ​ർ​ച്ചി​ങ്​ ആ​ൻ​ഡ് പ്രി​ലി​മി​ന​റി എ​ക്സാ​മി​നി​ങ് അ​തോ​റി​റ്റി​യാ​യി അം​ഗീ​ക​രി​ക്കാ​നു​ള്ള ലോ​ക ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ സം​ഘ​ട​ന​യു​ടെ തീ​രു​മാ​ന​ത്തെ​യും സൗ​ദി​യി​ലെ മ​ണ​ൽ പൊ​ടി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് മേ​ഖ​ലാ​കേ​ന്ദ്ര​ത്തി​ന് ലോ​ക കാ​ലാ​വ​സ്ഥ സം​ഘ​ട​ന ന​ൽ​കി​യ അം​ഗീ​കാ​ര​ത്തെ​യും കാ​ബി​ന​റ്റ് സ്വാ​ഗ​തം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CabinetFrench cooperation
News Summary - Cabinet welcomes French cooperation
Next Story