Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ ‘കിങ്ഡം...

റിയാദിൽ ‘കിങ്ഡം യൂനിവേഴ്‌സിറ്റി’ സ്ഥാപിക്കാൻ മന്ത്രിസഭയുടെ അംഗീകാരം

text_fields
bookmark_border
റിയാദിൽ ‘കിങ്ഡം യൂനിവേഴ്‌സിറ്റി’ സ്ഥാപിക്കാൻ മന്ത്രിസഭയുടെ അംഗീകാരം
cancel
camera_alt

സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ ‘കി​ങ്ഡം യൂ​നി​വേ​ഴ്‌​സി​റ്റി’ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് സൗ​ദി മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ജി​ദ്ദ​യി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഈ ​ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. രാ​ജ്യ​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ വി​പു​ലീ​ക​ര​ണ​വും ന​വീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ സ​ർ​വ​ക​ലാ​ശാ​ല​ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് പു​റ​മെ, ഭ​ര​ണ-​സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളി​ലും സു​പ്ര​ധാ​ന​മാ​യ നി​ല​പാ​ടു​ക​ൾ മ​ന്ത്രി​സ​ഭ സ്വീ​ക​രി​ച്ചു.

ഇ​ൻ​ഷു​റ​ൻ​സ് സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ങ്ങ​ളും നി​യ​മ​ലം​ഘ​ന​ങ്ങ​ളും വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ച​ട്ട​ങ്ങ​ളി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും ഭേ​ദ​ഗ​തി വ​രു​ത്തി മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഇ​ത് ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​യി​ലെ സു​താ​ര്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും.

ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെൻറ്​ സെൻറ​റാ​യി റി​യാ​ദി​നെ തി​ര​ഞ്ഞെ​ടു​ത്ത​തി​നെ മ​ന്ത്രി​സ​ഭ പ്ര​കീ​ർ​ത്തി​ച്ചു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സൗ​ദി അ​റേ​ബ്യ ന​ട​ത്തു​ന്ന ബ​ഹു​മു​ഖ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും, ന​വീ​ക​ര​ണ​ത്തി​നും ഡി​ജി​റ്റ​ൽ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​യി നി​ർ​മി​ത ബു​ദ്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും രാ​ജ്യം വ​ഹി​ക്കു​ന്ന നേ​തൃ​പ​ര​മാ​യ പ​ങ്കി​നു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

2026 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പൊ​തു​ബ​ജ​റ്റി​െൻറ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ചു​ള്ള ത്രൈ​മാ​സ റി​പ്പോ​ർ​ട്ടും മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു. രാ​ജ്യ​ത്തി​െൻറ സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. മേ​ഖ​ല​യി​ലെ സു​ര​ക്ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ മ​ന്ത്രി​സ​ഭ, അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ യു.​എ.​ഇ, ഖ​ത്ത​ർ, കു​വൈ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ര-​സ​മു​ദ്രാ​തി​ർ​ത്തി​ക​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സ​ഹോ​ദ​ര ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സൗ​ദി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം ആ​വ​ർ​ത്തി​ച്ച മ​ന്ത്രി​സ​ഭ, ആ ​രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRiyadhsaudi cabinetSaudi Arabia
News Summary - Cabinet approves establishment of Kingdom University in Riyadh
Next Story