Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയ​ഥാ​ർ​ഥ...

യ​ഥാ​ർ​ഥ ക​മ്യൂ​ണി​സ്‌​റ്റു​കാ​ര​നാ​യി​രു​ന്നു സി.​എ. കു​ര്യ​ൻ –ന​വ​യു​ഗം

text_fields
bookmark_border
യ​ഥാ​ർ​ഥ ക​മ്യൂ​ണി​സ്‌​റ്റു​കാ​ര​നാ​യി​രു​ന്നു സി.​എ. കു​ര്യ​ൻ   –ന​വ​യു​ഗം
cancel

ദ​മ്മാം: മു​തി​ര്‍ന്ന സി.​പി.​ഐ നേ​താ​വും തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ത്തി​െൻറ അ​മ​ര​ക്കാ​ര​നും മു​ന്‍ ഡെ​പ്യൂ​ട്ടി സ്‌​പീ​ക്ക​റു​മാ​യി​രു​ന്ന സി.​എ. കു​ര്യ​െൻറ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം സാം​സ്​​കാ​രി​ക വേ​ദി അ​നു​ശോ​ചി​ച്ചു. സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ഒ​രു യ​ഥാ​ർ​ഥ ക​മ്യൂ​ണി​സ്‌​റ്റു​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് അ​നു​ശോ​ച​ന പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

ഒ​രു കാ​ല​ത്ത്​ അ​ടി​മ​ക​ളെ​പ്പോ​ലെ ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ച്ചി​രു​ന്ന തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തി​യ ഒ​ട്ടേ​റെ അ​വ​കാ​ശ​സ​മ​ര​ങ്ങ​ളു​ടെ അ​മ​ര​ത്ത് അ​ദ്ദേ​ഹം എ​ന്നു​മു​ണ്ടാ​യി​രു​ന്നു. തോ​ട്ടം മേ​ഖ​ല​യും മൂ​ന്നാ​റും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െൻറ പൊ​തു​പ്ര​വ​ര്‍ത്ത​നം.

നി​യ​മ​സ​ഭ സാ​മാ​ജി​ക​ൻ എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം തി​ള​ങ്ങി. 1977, 1980, 1996 എ​ന്നീ വ​ര്‍ഷ​ങ്ങ​ളി​ലാ​യി മൂ​ന്നു ത​വ​ണ പീ​രു​മേ​ട് എം.​എ​ല്‍.​എ​യും 1996ൽ ​നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്‌​പീ​ക്ക​റു​മാ​യി തോ​ട്ടം മേ​ഖ​ല​ക​ളി​ൽ ഒ​ട്ടേ​റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യു​ണ്ടാ​യി. മി​ക​ച്ച സം​ഘ​ട​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം സി.​പി.​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം, എ.​ഐ.​ടി.​യു.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി, ഓ​ള്‍ ഇ​ന്ത്യ പ്ലാ​േ​ൻ​റ​ഷ​ന്‍ വ​ര്‍ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​െൻറ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ൽ സ്‌​തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.

അ​ദ്ദേ​ഹ​ത്തി​െൻറ വി​ട​വാ​ങ്ങ​ൽ ഇ​ന്ത്യ​യി​ലെ തൊ​ഴി​ലാ​ളി​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും ഇ​ട​തു​പ​ക്ഷ​ത്തി​നും വ​ലി​യൊ​രു ന​ഷ്‌​ട​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗ​ത്തി​ലു​ള്ള ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ന​വ​യു​ഗം സാം​സ്​​കാ​രി​ക​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബെ​ൻ​സി മോ​ഹ​നും ആ​ക്​​ടി​ങ് സെ​ക്ര​ട്ട​റി സാ​ജ​ൻ ക​ണി​യാ​പു​ര​വും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C.A kurian was a real communicator.
Next Story