ലുലു ഹൈപ്പർമാർക്കറ്റുകളിൽ പഴം, പച്ചക്കറികളുടെ 'ബൈ ബാക്ക് ഓഫർ' ബുധനാഴ്ച മുതൽ
text_fieldsദമ്മാം: ലുലു ഹൈപ്പർമാർക്കറ്റിന്‍റെ കിഴക്കൻ പ്രവിശ്യാ ശാഖകളിൽ പഴം പച്ചക്കറികൾക്ക് മാത്രമായി 'ബൈ ബാക്ക് ഓഫറി'നു ബുധനാഴ്ച മുതൽ തുടക്കമാകും. ആകർഷകമായ ഈ ഓഫറിലൂടെ 50 റിയാലിന്‍റെ പച്ചക്കറികളും പഴങ്ങളും വാങ്ങുമ്പോൾ 25 റിയാലിന്‍റെ ഗിഫ്റ്റ് വൗച്ചർ സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ വൗച്ചറുകൾ ഉപയോഗിച്ച് കൂടുതൽ പഴം, പച്ചക്കറികൾ കൂടി ഓഫർ കാലത്ത് നേടാമെന്നതാണ് പ്രത്യേകത.
മാർച്ച് 17 മുതൽ 27വരെയാണ് 'ബൈ ബാക്ക് ഓഫർ'. സൗദിയിൽ നിന്നുള്ളതും വിദേശത്തുനിന്ന് വരുന്നതുമായ എല്ലാ ഉത്പന്നങ്ങൾക്കും ഓഫർ ബാധകമാണെന്നും ഉപഭോക്താക്കൾക്ക് അത്യപൂർവ്വമായി മാത്രം ലഭ്യമാകുന്ന ഈ ഓഫർ എക്കാലത്തെയും മികച്ച ഉത്പന്നങ്ങളോടെയാണ് ലുലുവിന്‍റെ കിഴക്കൻ പ്രവിശ്യാ ശാഖകളിൽ ഒരുക്കുന്നതെന്നും റീജിയണൽ മാനേജ്മെന്‍റ് അറിയിച്ചു.
ഓരോ 50 റിയാൽ തോതിലുള്ള പർച്ചേസിനും 25 റിയാൽ വീതമുള്ള വൗച്ചർ എന്ന രീതിയിൽ ഈ ഓഫർ ലഭ്യമാകും. ഓഫർ കാലാവധി തീരുന്ന മാർച്ച് 27 വരെ ഗിഫ്റ്റ് വൗച്ചറുകൾ ഉപയോഗിച്ച് ഓഫർ ആനുകൂല്യം സ്വന്തമാക്കാവുന്നതാണ്. ലുലുവിന്‍റെ അൽകോബാർ, ജുബൈൽ, ദമ്മാം ഷാത്തി, ലുലു മാൾ, അൽ അഹ്സ ഔട്ട്ലറ്റുകളിൽ വിവിധ ഇനം പഴം, പച്ചക്കറികളുടെ വിപുലമായ സ്റ്റോക്ക് തന്നെ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്‍റ് പ്രതിനിധികൾ അറിയിച്ചു.

