സർഗശലഭങ്ങൾ 2025’ സമാപിച്ചു
text_fieldsജുബൈൽ ഇസ്ലാഹി മദ്റസ സി.ഐ.ഇ.ആർ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെ ആദരിച്ചപ്പോൾ
ജുബൈൽ: ജുബൈൽ ഇസ്ലാഹി മദ്റസ സംഘടിപ്പിച്ച കലോത്സവമായ ‘സർഗ ശലഭങ്ങൾ 2025’ന് സമാപനം. മദ്റസ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കുള്ള സ്റ്റേജിതര പരിപാടികളും സിപ്കം ബീച്ച് ക്യാമ്പിൽ സ്റ്റേജ് ഇനങ്ങളും അരങ്ങേറി. ഒപ്പന, ദഫ്, ആക്ഷൻ സോങ്, സ്കിറ്റ് തുടങ്ങിയ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. നൂറു കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ ജുബൈൽ ഇസ്ലാഹി മദ്റസയിൽനിന്ന് സി.ഐ.ഇ.ആർ ഔദ്യോഗിക പഠനം പൂർത്തിയാക്കിയ കുട്ടികളെ ആദരിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ അക്കാദമിക് മേഖലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടത്തി. സലീം കടലുണ്ടി, റഷീദ് കൊടുവള്ളി, മുജീബ് റഹ്മാൻ ഫറൂഖ്, അബ്ദുസ്സത്താർ കണ്ണൂർ, റിയാസ് കോട്ടക്കൽ, ഹാരിസ് കാലിക്കറ്റ്, ഫിറോസ് തലശ്ശേരി, അക്ബർ തങ്ങൾ, ഫൈസൽ പുത്തലത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷഫീഖ് പുളിക്കൽ, മുനീർ ഹാദി, ഹാരിസ് കടലുണ്ടി, ഇഖ്ബാൽ സുല്ലമി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

