Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി​സി​ന​സ്...

ബി​സി​ന​സ് ഇ​നി​ഷ്യേ​റ്റി​വ് ഗ്രൂ​പ് 'ബ്രീ​സ് ബി​ഗ് കോ​ൺ​ക്ലേ​വ്' ഫെ​ബ്രു. 10ന്

text_fields
bookmark_border
ബി​സി​ന​സ് ഇ​നി​ഷ്യേ​റ്റി​വ് ഗ്രൂ​പ് ബ്രീ​സ് ബി​ഗ് കോ​ൺ​ക്ലേ​വ് ഫെ​ബ്രു. 10ന്
cancel
camera_alt

ബി​സി​ന​സ് ഇ​നി​ഷ്യേ​റ്റി​വ് ഗ്രൂ​പ് ഭാ​ര​വാ​ഹി​ക​ൾ ജി​ദ്ദ​യി​ൽ

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു



ജി​ദ്ദ: സൗ​ദി ബ​ജ​റ്റി​നെ​ക്കു​റി​ച്ച് വി​ശ​ക​ല​നം ന​ട​ത്തു​ക​യും മ​ല​യാ​ളി ബി​സി​ന​സ് സം​രം​ഭ​ക​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക അ​വ​ബോ​ധം ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി സി​ജി ജി​ദ്ദ ചാ​പ്റ്റ​റി​നു കീ​ഴി​ലെ ബി​സി​ന​സ് ഇ​നി​ഷ്യേ​റ്റി​വ് ഗ്രൂ​പ് (ബി​ഗ്) പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബി​ഗി​ന്റെ ഏ​ഴാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘ബ്രീ​സ് ബി​ഗ് കോ​ൺ​ക്ലേ​വ്’ എ​ന്ന പേ​രി​ൽ ജി​ദ്ദ റ​മാ​ദ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫെ​ബ്രു​വ​രി 10 ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. പ്ര​മു​ഖ അ​ന​ലി​സ്റ്റു​ക​ളു​ടെ പാ​ന​ൽ സൗ​ദി​യി​ലെ ബ​ജ​റ്റ്, വ്യ​വ​സാ​യ മേ​ഖ​ല തി​രി​ച്ചു​ള്ള ബ​ജ​റ്റ് വി​ഹി​ത​ത്തി​ന്റെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ക്കും. രാ​ജ്യ​ത്ത് വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​റി​വ് ന​ൽ​ക​ലാ​ണ് വി​വി​ധ സെ​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​രോ സെ​ഷ​നി​ട​യി​ലും ചോ​ദ്യോ​ത്ത​ര അ​വ​സ​ര​ങ്ങ​ൾ കൂ​ടി​യു​ണ്ടാ​വും.

ഇ​താ​ദ്യ​മാ​യാ​ണ് സൗ​ദി ബ​ജ​റ്റി​നെ​ക്കു​റി​ച്ച് മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൗ​ദി​യു​ടെ വ​ള​ർ​ച്ച​യോ​ടൊ​പ്പം പ്ര​വാ​സി ബി​സി​ന​സ് സം​രം​ഭ​ക​രും പു​തി​യ രീ​തി​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നും ത​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ൾ ന​വീ​ക​രി​ക്കാ​നും, മാ​റ്റ​ങ്ങ​ൾ ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​ലാ​ണ് പ​രി​പാ​ടി. സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ ഫ​സ്‌​ലി​ൻ അ​ബ്​​ദു​ൽ​ഖാ​ദ​റി​ന്റെ നേ​തൃ​ത്തി​ൽ ഐ.​ടി വി​ദ​ഗ്ധ​ൻ അ​ഷ്‌​റ​ഫ് കു​ന്ന​ത്ത്, ലോ​ജി​സ്റ്റി​ക്‌​സ് ക​മ്പ​നി ഗ്രൂ​പ് സി.​ഇ.​ഒ അ​ബ്​​ദു​ൽ മ​ജീ​ദ്, ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി​യെ കു​റി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​ഫ്ത്താ​ബ് റ​ഹ്മാ​ൻ, ഗ്ലോ​ബ​ൽ ബ്രി​ഡ്ജ് അ​ഥ​വാ ക​ണ​ക്ടി​ങ് സൗ​ദി ബി​സി​ന​സ് ടു ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മാ​ർ​ക്ക​റ്റ്‌​സി​നെ​കു​റി​ച്ച് നി​ഷാ​ദ്, ഷി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം മു​ൻ​കൂ​ർ ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ നി​യ​ന്ത്രി​ക്കും. ബി​സി​ന​സ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും ബി​സി​ന​സ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​യും സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​രെ​യു​മാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജി​ദ്ദ ഹി​റ സ്ട്രീ​റ്റി​ലു​ള്ള റോ​യ​ൽ ഗാ​ർ​ഡ​ൻ റ​സ്‌​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സി​ജി ജി​ദ്ദ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് കു​ഞ്ഞി, വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ​ലി ഓ​വു​ങ്ങ​ൽ, ബി​ഗ് ഹെ​ഡ് മു​ഹ​മ്മ​ദ് ബൈ​ജു, ഡെ​പ്യൂ​ട്ടി ഹെ​ഡ് ഫ​സ്‌​ലി​ൻ അ​ബ്​​ദു​ൽ​ഖാ​ദ​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റി​യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidhasoudi budget
News Summary - Business Initiative Group 'Breeze Big Conclave' Feb. On the 10th
Next Story