‘ബിസ്നസ് എലൈറ്റ് ഓഫ് ദ ഇയർ അവാർഡ്’ ഡോ. ശ്രീരാജ് ചെറുകാട്ടിന്
text_fieldsഡോ. ശ്രീരാജ് ചെറുകാട്ട്
ദമ്മാം: അമേരിക്ക കേന്ദ്രമായ ഫ്ലക്സ് വൺ ലോകത്തെ മികച്ച സംരംഭകരേയും അതിവേഗം വളരുന്ന ബിസ്നസ് സംരംഭങ്ങളേയും കണ്ടെത്തി സമ്മാനിക്കുന്ന ബിസ്നസ് എലൈറ്റ് ഓഫ് ദ ഇയർ അവാർഡ് ദമ്മാമിലെ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഡോ. ശ്രീരാജ് ചെറുകാട്ടിന്. 70ഓളം രാജ്യങ്ങളിൽനിന്നുള്ള അയ്യായിരത്തിലധികം പേരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഡോ. ശ്രീരാജും ഉൾപ്പെട്ടത്.
കഴിഞ്ഞയാഴ്ച ഹോങ്കോങ്ങിലെ റിട്സ് കാർട്ടൻ ഹോട്ടലിൽ ലോക പ്രതിനിധികൾ സംഗമിച്ച ബിസ്നസ് മീറ്റിൽ അവാർഡുകൾ സമ്മാനിച്ചു. കേവലം മൂന്ന് വർഷം കൊണ്ട് സൗദിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി വ്യത്യസ്തമായ വ്യാപാര സാമ്രാജ്യം പടുത്തുയർത്തിയതിനാണ് ശ്രീരാജിനെ തെരഞ്ഞെടുത്തത്. ദമ്മാം ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിലിങ്ക് ഹോൾഡിങ് കമ്പനിയുടെ സി.എം.ഡിയായ ഡോ. ശ്രീരാജ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. രണ്ട് പതിറ്റാണ്ടിലധികമായി സൗദിയിൽ പ്രവാസിയായ ശ്രീരാജ് മൂന്നു വർഷങ്ങൾക്ക് മുമ്പാണ് സ്വന്തം സ്ഥാപനം എന്ന ആശയത്തിലേക്ക് പ്രവേശിക്കുന്നത്.
നിരവധി പ്രതിസന്ധികൾ കടന്ന് വിജയത്തിലേക്ക് സ്വന്തം പ്രസ്ഥാനത്തെ എത്തിച്ചത് ഡോ. ശ്രീരാജിന്റെ നിരന്തരമായ പ്രയത്നവും ദീർഘ വീക്ഷണവുമാണ്. അടുത്ത കാലത്ത് കാൻസർ ബാധിതയായി മരണപ്പെട്ട സ്വന്തം സഹോദരിക്കാണ് ഡോ. ശ്രീരാജ് ഈ അവാർഡ് സമർപ്പിച്ചത്. തന്നെ വളർത്തിയെടുക്കുന്നതിൽ പ്രാർഥനയും പിന്തുണയുമായി ഒപ്പം നിന്ന ചൈതന്യമായിരുന്നു സഹോദരിയെന്ന് ഡോ. ശ്രീരാജ് പറഞ്ഞു. ഭാര്യ ചെറുകാട്ട് നടുത്തൊടി പ്രീതി, മക്കളായ ഗായത്രി, വൈഗ എന്നിവർ എല്ലാ പിന്തുണയുമായി ശ്രീരാജിന് ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

