ജിദ്ദയിൽ ബസ് ഗതാഗതത്തിനുള്ള ലൈസൻസ് നേടി ‘സാപ്റ്റ്കോ’
text_fieldsജിദ്ദ: അടുത്ത മൂന്ന് വർഷത്തേക്ക് ജിദ്ദ ഗവർണറേറ്റ് പരിധിയിൽ പൊതുഗതാഗതം പ്രവർത്തിപ്പിക്കുന്നതിനുള്ള മുനിസിപ്പാലിറ്റി ലൈസൻസ് സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിക്ക് (സാപ്റ്റ്കോ). ബസ് സർവിസ് ഉൾപ്പെടെ പൊതുഗതാഗത സംവിധാനം പ്രവർത്തിപ്പിക്കുന്നതിനുള്ള അംഗീകാരം നൽകിയുള്ള ജിദ്ദ മുനിസിപ്പാലിറ്റിയുടെ അറിയിപ്പ് തിങ്കളാഴ്ചയാണ് ലഭിച്ചതെന്ന് സാപ്റ്റ്കോ അധികൃതർ അറിയിച്ചു.
മൂല്യവർധിത നികുതി ഉൾപ്പെടെ 12.78 കോടി റിയാലാണ് പദ്ധതിയുടെ മൂല്യം. സാപ്റ്റ്കോ ഒറ്റക്കാണ് പദ്ധതി നടപ്പാക്കുന്നത്. തബൂക്കിലും ജിസാനിലും അഞ്ചു വർഷത്തേക്ക് പൊതുഗതാഗത പദ്ധതി നടപ്പാക്കുന്നതിനുള്ള കരാർ സാപ്റ്റ്കോ നേടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

