Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​ല​ദി​ൽ​നി​ന്ന്...

ബ​ല​ദി​ൽ​നി​ന്ന് സു​ലൈ​മാ​നി​യ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സി​ന് തു​ട​ക്കം

text_fields
bookmark_border
Sulaymaniyah Railway station
cancel

ജി​ദ്ദ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​മാ​യ ബ​ല​ദി​ൽ​നി​ന്ന് സു​ലൈ​മാ​നി​യ അ​ൽ​ഹ​റ​മൈ​ൻ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സ് ആ​രം​ഭി​ച്ചു. നി​ല​വി​ലെ ബ​സ് റൂ​ട്ടു​ക​ളി​ലൂ​ടെ​യാ​ണ്​​​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ സ​ർ​വി​സു​ക​ൾ ജി​ദ്ദ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മ്പ​നി ആ​രം​ഭി​ച്ച​ത്. ബ​ല​ദി​ൽ​നി​ന്ന്​ സു​ലൈ​മാ​നി​യ​യി​ലേ​ക്കും തി​രി​ച്ചും ഓ​രോ 50 മി​നി​റ്റി​ലും പ്ര​തി​ദി​നം 42 ബ​സ്​ സ​ർ​വി​സു​ക​ളു​ണ്ടാ​കും.

ഒ​രു യാ​ത്ര​ക്ക്​ 3.45 റി​യാ​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. പ്ര​തി​ദി​നം 17 മ​ണി​ക്കൂ​ർ​വ​രെ​യാ​ണ് ബ​സ് സ​ർ​വി​സ്. രാ​വി​ലെ 7.15 മു​ത​ൽ രാ​ത്രി 12.00 വ​രെ തു​ട​രും. റൗ​ണ്ട് ട്രി​പ് റൂ​ട്ട് ആ​രം​ഭി​ക്കു​ന്ന​ത് ബ​ല​ദ്​ ഹി​സ്​​റ്റോ​റി​ക്ക​ൽ ഏ​രി​യ​യി​ൽ​നി​ന്നാ​ണ്. ബ​ഗ്ദാ​ദി​യ, കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ യൂ​നി​വേ​ഴ്സി​റ്റി, അ​ൽ​സ​ലാം മാ​ൾ വ​ഴി അ​ൽ​ഹ​റ​മൈ​ൻ ട്രെ​യി​ൻ സ്റ്റേ​ഷ​നി​ലെ​ത്തും. അ​വി​ടെ​നി​ന്ന്​ അ​തേ പാ​ത​യി​ൽ മ​ട​ങ്ങും.

ജി​ദ്ദ​യി​ലെ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ സേ​വ​നം ഒ​രു​ക്കി​യ​ത്.​ നേ​ര​ത്തേ ജി​ദ്ദ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി​യും സാ​പ്‌​റ്റ്‌​കോ​യു​മാ​യും സ​ഹ​ക​രി​ച്ച്​ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചും എ​ക്‌​സ്‌​പ്ര​സ് ബ​സ്​ സ​ർ​വി​സ് ക​മ്പ​നി ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്നും ജി​ദ്ദ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മ്പ​നി സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Bus service from Balad to Sulaymaniyah Railway Station
Next Story